ആറ്റിങ്ങൽ: വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം അക്കാദമിക മികവ് വർധിപ്പിക്കുകയെന്നതാണെന്നും അതിൽ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 68 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിർവഹിച്ച് തോന്നയ്ക്കൽ ഗവ.എച്ച്.എസ്.എസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലഘട്ടത്തിനനുസരിച്ച് പരിഷ്കരണം വേണ്ടാതായി വരും. കാലം മാറുകയാണ്. അതിനനുസരിച്ച് അറിവുകളും മാറുകയാണ്. കുട്ടികൾ വലിയ തോതിൽ അറിവ് സ്വായത്തമാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി സംശയങ്ങൾ കുട്ടികളിൽ വളർന്നുവരും. അത് തീർത്ത് കൊടുക്കേണ്ട ഉത്തരവാദിത്തം അധ്യാപകർക്കുണ്ട്. പണ്ട് പഠിച്ച അറിവുകൊണ്ട് മാത്രം അധ്യാപകർക്ക് ഈ സംശയമെല്ലാം തിരുത്താൻ കഴിയില്ല. അതിനു അധ്യാപകരിലും മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. എ.എ. റഹീം എം.പി, വി. ജോയ് എം.എൽ.എ, വി. ശശി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് കുമാർ, ജില്ല പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുമ ഇടവിളാകം, ടി.ആർ. അനിൽ, തോന്നയ്ക്കൽ രവി, ജവാദ്, ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, തോന്നയ്ക്കൽ രാജേന്ദ്രൻ, ഇ. നസീർ, ജസി ജലാൽ, എസ്. സുജിത്, ജാസ്മിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.