കോട്ടയം: പാലാ സീറ്റിൽ വിട്ടുവീഴ്ചയില്ലെന്നാവർത്തിച്ച് എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ. കേരള കോൺഗ്രസിെൻറ ആവശ്യത്തിന് ന്യായീകരണമില്ല. തോറ്റ പാർട്ടിക്ക് സീറ്റ് വേണമെന്ന വിചിത്ര ആവശ്യമാണ് ഉന്നയിക്കുന്നത്. എൻ.സി.പി ജില്ലയോഗത്തിന് എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാലാ ഉൾപ്പെടെ നാലുസീറ്റിലും എൻ.സി.പി മത്സരിക്കും. സിറ്റിങ് സീറ്റ് വിട്ടുനൽകുന്ന കീഴ്വഴക്കം എൽ.ഡി.എഫിലില്ല. എൽ.ഡി.എഫ് ആവശ്യപ്പെട്ടിട്ടുമില്ല. യു.ഡി.എഫുമായി ആരും ചർച്ച നടത്തിയിട്ടില്ല. കോൺഗ്രസ്-എസുമായി ഒരുവിഭാഗം ചർച്ച നടത്തിയെന്നത് ശരിയല്ല. കോട്ടയത്തെ എച്ച്. ഹരിദാസ് അനുസ്മരണം പാർട്ടി പരിപാടിയല്ല. ഹരിദാസുമായി ബന്ധമുള്ളവർ നടത്തിയ പരിപാടിയാകും. മന്ത്രി എ.കെ. ശശീന്ദ്രെൻറ നിർദേശപ്രകാരമാണ് യോഗമെന്ന ആക്ഷേപമുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, ആരെങ്കിലും പറഞ്ഞിട്ട് നടത്തിയതാണെന്ന് കരുതുന്നിെല്ലന്നായിരുന്നു മറുപടി. തദ്ദേശ ഫലം അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ മാണി സി. കാപ്പനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ആരോപണങ്ങൾ ഉയർത്തി. സി.പി.എം എൻ.സി.പിയെ ഒതുക്കിയതായി കാപ്പനെ അനുകൂലിക്കുന്നവർ ആരോപിച്ചു.
അതേസമയം, ശശീന്ദ്രനെ അനുകൂലിക്കുന്നവർ കാപ്പെൻറ പ്രസ്താവന തിരിച്ചടിയായെന്ന വിമർശിച്ചു. തുടർതീരുമാനങ്ങൾ ചർച്ചയിലൂടെ എടുക്കുമെന്ന് പീതാംബരൻ പറഞ്ഞു.
കോട്ടയം: എൻ.സി.പിയിലെ ഭിന്നതക്കിടെ മന്ത്രി എ.കെ. ശശീന്ദ്രെൻറ നേതൃത്വത്തിൽ വിമതനീക്കം. കോട്ടയത്ത് ശശീന്ദ്രെന അനുകൂലിക്കുന്നവർ, മാണി സി. കാപ്പൻ വിഭാഗത്തെ ഒഴിവാക്കി യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന മുന്‍ പ്രസിഡൻറ് സി.എച്ച്. ഹരിദാസ് അനുസ്മരണം നടത്തി. ഹരിദാസ് ട്രസ്റ്റിെൻറ പേരിലായിരുന്നു അനുസ്മരണമെങ്കിലും നേതൃത്വം നല്‍കിയത് ശശീന്ദ്രെന അനുകൂലിക്കുന്ന കോട്ടയത്തെ എൻ.സി.പി നേതാക്കളായിരുന്നു. എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം കാണക്കാരി അരവിന്ദാക്ഷന് അധ്യക്ഷനായ സമ്മേളനം ഉദ്ഘാടനം ചെയ്ത് സി.പി.എം കോട്ടയം ജില്ല സെക്രട്ടറി വി.എന്‍. വാസവൻ. മാണി സി. കാപ്പന് എം.എല്‍.എ, എൻ.സി.പി ജില്ല പ്രസിഡൻറ് സാജു ഫിലിപ്പ് എന്നിവരെ ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല. പാര്‍ട്ടി നേതൃത്വത്തിെൻറ അറിവില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.