കുഴൽമന്ദം: വിത്തുകർഷകരെ പ്രതിസന്ധിയിലാക്കി കൃഷി ഡയറക്ടറേറ്റ് ഉത്തരവ് പുറത്തിറക്കി. ഒരു വ്യക്തിക്ക് അഞ്ചേക്കർ വയലിൽ കൂടുതൽ വിത്തുകൃഷിയിറക്കാൻ പാടില്ലെന്ന ഉത്തരവാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. നേരത്തേ പരിധിയില്ലാതെ വിത്തുകൃഷിയിറക്കാമായിരുന്നു. വിത്തുക്ഷാമം നേരിടുന്ന സാഹചര്യത്തിൽ എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവെന്ന് മനസ്സിലാകുന്നില്ലെന്ന് കർഷകസംഘടനകൾ പറയുന്നു. വകുപ്പ് മന്ത്രി അറിയാതെയാണ് ഉത്തരവെന്നും ആക്ഷേപമുണ്ട്. ഉത്തരവ് നടപ്പാകുന്നത് കടുത്ത നെൽവിത്തുക്ഷാമത്തിലേക്ക് വഴിതെളിക്കും. സംസ്ഥാനത്ത് ആവശ്യമായ വിത്തിെൻറ 95 ശതമാനം ഉൽപാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലാണ്.
ജില്ലയിലെ പല കർഷകരും പൂർണമായും വിത്തുമാത്രം കൃഷി ചെയ്യുന്നവരാണ്. പ്രളയത്തിൽ മറ്റ് ജില്ലകളിലെ നെൽകൃഷി പൂർണമായും നശിച്ചതിനാൽ വിത്തിന് കടുത്തക്ഷാമമാണ് അനുഭവപ്പെടുക. ഇത് മുന്നിൽകണ്ട് മറ്റ് ജില്ലകളിൽനിന്നും വിത്ത് ആവശ്യപ്പെടുന്നുണ്ട്. വിത്ത് സംഭരണവില 40 രൂപയാക്കി ഉയർത്തണമെന്ന് രജിസ്ട്രേഡ് നെൽവിത്ത് ഉൽപാദക ഏകോപനസമിതി ആവശ്യപ്പെട്ടു. നിലവിൽ കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുമ്പോൾ 28.70 രൂപയും സംസ്കരണകേന്ദ്രത്തിൽ എത്തിക്കുമ്പോൾ 31.70 രൂപയുമാണ് ലഭിക്കുന്നത്. ഒരു കിലോ നെല്ലിെൻറ താങ്ങുവില 25.30 രൂപയാണ്. ഇതും വിത്തിെൻറ സംഭരണവിലയും തമ്മിലുള്ള വ്യത്യാസം 3.40 രൂപ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.