തിരുവനന്തപുരം: ഡി.ജി.പി ടി.പി. സെൻകുമാർ അധികാര ദുർവിനിയോഗം നടത്തിയതിന് തെളിവില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. സെൻകുമാറിനെതിരായ ആറു പരാതികളിലും കഴമ്പില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ആറു പരാതികൾ ക്രോഡീകരിച്ച് നെടുമങ്ങാട് സ്വദേശി ബാബുരാജാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹരജി നൽകിയത്.
ഈ പരാതികളിൽ നേരത്തേതന്നെ അന്വേഷണം നടത്തി പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ടി.പി. സെൻകുമാറിനെതിരെ നടപടി ശിപാർശ ചെയ്യാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ജൂൺ നാലിന് കേസ് പരിഗണിക്കുമ്പോൾ മാത്രമേ റിപ്പോർട്ടിൻ മേലുള്ള നടപടി കോടതി അവസാനിപ്പിക്കുകയുള്ളൂ.
പൊലീസിലെ ഉന്നത അധികാരസ്ഥാനങ്ങൾ ഉപയോഗിച്ച് പല കേസിലും ഇടപെടൽ നടത്തി, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറായിരിക്കെ അധികാര ദുർവിനിയോഗം നടത്തി, വയനാട്ടിൽ മുമ്പ് നടത്തിയ റവന്യൂ റിക്കവറി സംബന്ധിച്ചും വഴിവിട്ട ഇടപെടലുകൾ നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.