തൃശൂർ: പ്രളയമില്ലാതെയും അതിതീവ്രമഴ കുറഞ്ഞും ഇൗ കാലവർഷം കടന്നുപോകുന്നു. മൂന്നാർ രാജമലയിലെ പെട്ടിമുടി ദുരന്തം മാത്രമാണ് ഇക്കുറി വേദനയായത്. എന്നാൽ, മഴ ഇക്കുറി കേരളത്തെ നിരാശപ്പെടുത്തിയില്ല. പത്ത് ദിവസങ്ങളിൽ ലഭിച്ച 438 മില്ലിമീറ്ററാണ് മഴക്കമ്മിയിൽ നിന്ന് രക്ഷിച്ചത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ കേരളത്തിന് ലഭിച്ചത് 151 മി.മീ. മഴയാണ്. ആഗസ്റ്റ് ഏഴ് മുതൽ 10 വരെ 287 മി.മീ. മഴയും ലഭിച്ചു.
2019ൽ 45 ശതമാനത്തിെൻറ മഴക്കുറവാണ് ജൂണിലുണ്ടായത്. ഇൗ ജൂണിൽ 17 ശതമാനത്തിെൻറ കുറവാണുണ്ടായത്. 643ന് പകരം 536 മില്ലിമീറ്റർ മഴ ഇൗ ജൂണിലുണ്ടായി. 2019 ജൂൺ-ജൂലൈ മാസങ്ങൾ പരിശോധിച്ചാൽ 21 ശതമാനത്തിെൻറ കുറവാണുണ്ടായത്. ഇൗ വർഷം ഇൗ രണ്ട് മാസങ്ങളിൽ 1363ന് പകരം 1050 മി.മീ. മഴ ലഭിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ 126 ശതമാനം കൂടുതൽ മഴ ലഭിച്ചു. ഇൗ ആഗസ്റ്റിൽ 1790ന് പകരം 1626 മഴയാണ് ലഭിച്ചത്. ഒമ്പത് ശതമാനത്തിെൻറ കുറവിൽ ശരാശരി മഴയാണ് ആഗസ്റ്റിൽ ലഭിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 23 വരെ 2230 മില്ലിമീറ്റർ ലഭിച്ച് അധികമഴയിൽ എത്തിനിൽക്കുകയായിരുന്നു. 83 ശതമാനം അധികമാണിത്. 1982ന് പകരം 2207 മില്ലിമീറ്ററാണ് ഇൗ സെപ്റ്റംബർ 23 വരെ ലഭിച്ചത്. 23 മില്ലിമീറ്റർ മഴക്കുറവാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചുണ്ടായത്.
അതിതീവ്ര മഴമേഘങ്ങൾ വിവിധ മേഖലകളിൽ കണ്ടെങ്കിലും ഇടുക്കിയിൽ ആഗസ്റ്റിൽ 60 സെൻറിമീറ്റർ പെയ്തതൊഴിച്ചാൽ അത്രമേൽ ഭീകരമായിരുന്നില്ല ഇത്തവണ കാലവർഷം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം നിർവീര്യമായെങ്കിലും അന്തരീക്ഷത്തിൽ അനുകൂല സാഹചര്യം നിലനിൽക്കുന്നതിനാൽ മഴ ഇനിയും ലഭിക്കാനാണ് സാധ്യത. മാത്രമല്ല മൺസൂൺ പിൻമാറ്റവും വൈകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.