തിരുവനന്തപുരം: ട്രോളിങ് നിരോധനം തുടങ്ങി 11 ദിവസം പിന്നിടുമ്പോഴും സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ മത്സ്യത്തൊഴിലാളികൾക്ക് കിട്ടുന്നില്ല എന്നു പരാതി. തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളിലെല്ലാം ട്രോളിങ് നിരോധന കാലം വറുതിയുടെ കാലമാണ്. തിരുവനന്തപുരം ജില്ലയിൽ കൂടുതലും പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്.
കട്ടമരത്തിലും ചെറുവള്ളങ്ങളിലുമായാണ് അവരുടെ മീൻപിടിത്തം. എന്നാലും, മോശം കാലാവസ്ഥ കാരണം കടലിൽ പോകരുതെന്ന് തുടർച്ചയായി വരുന്ന മുന്നറിയിപ്പുകൾ കാരണം ഫലത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ തിരുവനന്തപുരം ജില്ലയിലും പട്ടിണിയിലാണ്.
മത്സ്യബന്ധനം നടത്തുന്നവർ, അനുബന്ധ തൊഴിലാളികൾ, ചെറുകിട മത്സ്യക്കച്ചവടം നടത്തുന്ന വനിതകൾ എന്നിവർ ഏറെ പ്രയാസത്തിലാണ്. നടപടികൾ വേഗത്തിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് പറയുന്നുണ്ടെങ്കിലും ഫലം കാണാത്തതിൽ തീരജനത നിരാശയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.