തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള കേന്ദ്രസർക്കാറിെൻറ ‘റു സ’ പദ്ധതിയിൽ അനുവദിച്ച കോടികൾ ട്രഷറിയിൽ വകമാറ്റിയപ്പോൾ കോളജുകൾക്ക് നൽകാ ൻ പണമില്ലാതെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ. ചൊവ്വാഴ്ച തിരുവനന്തപുരം മാർ ഇവാന ിയോസ് കോളജിൽ മുഖ്യമന്ത്രിയെ പെങ്കടുപ്പിച്ച് നടത്തിയ ‘റുസ’ ഫണ്ട് വിതരണം കഴിഞ്ഞപ്പോഴാണ് സർക്കാറിെൻറ കൈയിൽ പണമില്ലാത്തവിവരം കോളജുകൾ അറിഞ്ഞത്. കൊട്ടിഘോഷിച്ച പരിപാടി ധനവകുപ്പ് പണം നൽകാതായതോടെ പ്രഹസനമായി. ‘റുസ’ ആദ്യ ഗഡുവായി 99 കോളജുകൾക്ക് ഒരു കോടി വീതമായിരുന്നു നൽകേണ്ടത്. 60 ലക്ഷം കേന്ദ്രവിഹിതവും 40 ലക്ഷം സംസ്ഥാന വിഹിതവും. കേന്ദ്രവിഹിതം 2018 ജൂണിൽ ട്രഷറിയിൽ എത്തി. ഇതിലേക്ക് സംസ്ഥാന വിഹിതവും ചേർത്ത് ആദ്യ ഗഡുവായ ഒരു കോടി ഏറ്റുവാങ്ങാനെത്തിയ കോളജുകൾക്ക് ലഭിക്കുന്നത് പത്ത് ലക്ഷം. കാര്യമന്വേഷിച്ചേപ്പാഴാണ് സാമ്പത്തിക പ്രതിസന്ധിയിൽ ‘റുസ’ ഫണ്ട് മറിച്ചത് പുറത്തറിഞ്ഞത്.
നൂറ് കോടി നൽകേണ്ട ചടങ്ങിൽ സർക്കാർ നൽകുന്നത് പത്ത് ലക്ഷം വീതം ആകെ പത്ത് കോടി. ഇൗ തുക അടുത്ത ദിവസങ്ങളിൽ കോളജുകൾക്ക് അക്കൗണ്ടിലൂടെ നൽകുമെന്നാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് പറയുന്നത്. സംസ്ഥാന വിഹിതം നൽകിയില്ലെന്ന് മാത്രമല്ല, കേന്ദ്ര വിഹിതം പൂർണമായി നൽകാൻപോലും പണമില്ല. ഉന്നത വിദ്യാഭ്യാസവകുപ്പിൽനിന്ന് ധനവകുപ്പിലേക്ക് മാസങ്ങൾക്ക് മുമ്പ് ഫയൽ അയച്ച് കയറിയിറങ്ങിയശേഷമാണ് പത്ത് ലക്ഷമെങ്കിലും അനുവദിച്ചത്.
99 കോളജുകൾക്ക് അടിസ്ഥാനസൗകര്യ വികസനത്തിനാണ് റുസ ഫണ്ട് അനുവദിച്ചത്. കൂടാതെ കേരള സർവകലാശാല ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് സെൻററിന് 25 ലക്ഷവും അനുവദിച്ചിരുന്നു. അഞ്ച് സ്വയംഭരണ കോളജുകൾക്ക് അഞ്ച് കോടി വീതമാണ് അനുവദിച്ചത്. ഇവക്ക് ആദ്യ ഗഡു പ്രഖ്യാപിച്ചെങ്കിലും തുക നൽകിയിട്ടില്ല. അഞ്ച് കോളജുകൾക്കും സംസ്ഥാന വിഹിതം ഉൾപ്പെടെ രണ്ടരക്കോടിയാണ് ആദ്യ ഗഡു കൈമാറേണ്ടത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിന് ചെക്കിെൻറ മാതൃക വേദിയിൽ മുഖ്യമന്ത്രി കൈമാറിയെങ്കിലും ഇൗ അഞ്ച് കോളജുകൾക്കും തുക അനുവദിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.