ന്യൂഡൽഹി: കേരളത്തിൽ നിന്ന് ലവ് ജിഹാദ് കേസുകളൊന്നും കേന്ദ്ര അന്വേഷണ ഏജൻസികൾ റി പ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചു. ലവ് ജിഹാദ് എന്ന പ്രയോഗം നിയമപരമായി നിർവചിക്കപ്പെട്ട ഒന്നല്ലെന്നും ബെന്നി ബഹനാൻ എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിൽ ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി വ്യക്തമാക്കി.
വ് യത്യസ്ത സമുദായത്തിൽപെട്ടവരുടെ വിവാഹവുമായി ബന്ധപ്പെട്ട രണ്ടു കേസുകൾ ദേശീയ ഏജ ൻസിയായ എൻ.െഎ.എ അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഇവ ഏതൊക്കെയാണ് എ ന്ന് വ്യക്തമാക്കിയില്ല.
കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന ഹൈേകാടതി നിരീക്ഷണം ശ്ര ദ്ധയിൽപെടുത്തിയ െബന്നി ബഹനാൻ, രണ്ടു വർഷത്തിനിടെ കേരളത്തിൽ നിന്ന് ഇത്തരം കേസുക ൾ കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നാണ് സർക്കാറിനോട് ആരാഞ്ഞത ്.
കേരളത്തിലേതടക്കം പല ഹൈകോടതികളും ഭരണഘടനയുടെ 25ാം വകുപ്പ് പ്രകാരമുള്ള മതസ ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്ന് കിഷൻ റെഡ്ഡി വിശദീകരിച്ചു. ക്രിസ്ത്യൻ യുവതികൾ ലവ് ജിഹാദിലേക്ക് ഉന്നം വെക്കപ്പെടുന്നുവെന്ന സീറോ മലബാർ സഭയുടെ ആരോപണം ഈയിടെ വിവാദമായിരുന്നു.
അന്വേഷണം വേണം –സീറോ മലബാർ സഭ
കൊച്ചി: കേരളത്തിൽനിന്ന് ലവ് ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ച് സീറോ മലബാർ സഭ. മതാന്തരപ്രണയം സമൂഹത്തെയും കുടുംബത്തെയും ബാധിക്കുന്ന പ്രശ്നമായി പരിഗണിച്ച് കേസുകളിൽ അന്വേഷണം നടത്തണമെന്നാണ് സിനഡ് ആവശ്യപ്പെട്ടതെന്നും ആവശ്യം ഉന്നയിച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണെന്നും സഭ പൊതുകാര്യ കമീഷൻ വ്യക്തമാക്കി.
ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് കേരളത്തിൽ ലവ് ജിഹാദ് ശക്തിപ്പെടുന്നു എന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമായിരുന്നു സഭ സിനഡിെൻറ വിവാദ സർക്കുലർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ വിശദീകരണം പൊതുകാര്യ കമീഷൻ യോഗം ചേർന്ന് വിശകലനം ചെയ്ത ശേഷമാണ് നിലപാട് ആവർത്തിച്ചത്.
വിവിധ രൂപതകളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ച നടത്തിയാണ് ലവ് ജിഹാദിനെക്കുറിച്ചും അനുബന്ധ പ്രശ്നങ്ങളെക്കുറിച്ചുമുള്ള ആശങ്ക സഭ പ്രകടിപ്പിച്ചതെന്ന് കമീഷൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ലവ് ജിഹാദ് തന്നെയാണ് പ്രശ്നമെന്ന് ‘കത്തോലിക്കാ സഭ’
തൃശൂർ: ബി.ജെ.പിയുടെ പൗരത്വ ലഘുലേഖ വിതരണം ഉദ്ഘാടനം ചെയ്ത മേജർ ആർച്ച് ബിഷപ്പിെൻറ നടപടി തെറ്റല്ലെന്നും ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിത ലവ് ജിഹാദ് നടക്കുന്നുവെന്നത് തന്നെയാണ് പ്രശ്നമെന്നും തൃശൂർ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാ സഭ’. രാജ്യമാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുമ്പോൾ സീറോ മലബാർ സഭയുടെ ലവ് ജിഹാദ് സിനഡ് തീരുമാനം വിവാദത്തിലായിരുന്നു.
ഇതിെന ന്യായീകരിച്ചാണ് ‘കത്തോലിക്കാ സഭ’യിൽ മുഖലേഖനവും മുസ്ലിം സംഘടനകളെയും സി.പി.എം അടക്കമുള്ള ഇടത് പ്രസ്ഥാനങ്ങളെയും മാധ്യമങ്ങളെയും വിമർശിക്കുന്ന ലേഖനങ്ങളും ഉൾപ്പെടുത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി രംഗത്തുവന്ന റിട്ട. ജസ്റ്റിസ് ബി. െകമാൽ പാഷയുടേത് വർഗീയ തീവ്രതയാണെന്ന ആരോപണവും കത്തോലിക്കാ സഭ ഉയർത്തുന്നുണ്ട്. ലവ് ജിഹാദിനെതിരെ സഭ രംഗത്തുവന്നത് വോട്ട് ബാങ്കിന് പിന്നാലെ പോകുന്ന മൂടുതാങ്ങികളുടെ മുതലക്കണ്ണീരാണെന്നും കുടിയേറ്റ പ്രശ്നത്തിന് മറവിൽ മതതീവ്രവാദികളുടെ രഹസ്യ അജണ്ടയാണെന്നും കത്തോലിക്കാ സഭ കുറ്റപ്പെടുത്തുന്നു.
ലവ് ജിഹാദിെൻറ പേരിൽ പല പെൺകുട്ടികളെയും ഇസ്ലാം മതത്തിലേക്ക് മാറ്റി പീഡിപ്പിച്ചിട്ടും പ്രതികരിക്കാൻ സി.പി.എം, ഡി.വൈ.എഫ്.ഐ എന്നീ ഇടത് പ്രസ്ഥാനങ്ങളിലെ ബുദ്ധിജീവികളെ കണ്ടില്ല.
ദിവസങ്ങൾക്ക് മുമ്പ് എറണാകുളം മരടിൽനിന്ന് പെൺകുട്ടിയെ മലക്കപ്പാറയിലെത്തിച്ച് കാമുകൻ കൊലപ്പെടുത്തിയ സംഭവം ലവ് ജിഹാദായിരുന്നുവെന്ന് സൂചിപ്പിക്കാൻ യുവാവ് മുസ്ലിം ആണെന്നും ലേഖനത്തിൽ പറയുന്നു. സംസ്ഥാനത്ത് 2868 ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദിലൂടെ മതം മാറ്റിയെന്നും കത്തോലിക്കാ സഭ പറയുന്നു.
പൗരത്വ ഭേദഗതി നിയമം വിശദീകരിക്കുന്ന ബി.ജെ.പിയുടെ ലഘുലേഖ വിതരണോദ്ഘാടനം നിർവഹിച്ചത് തെറ്റല്ല. ക്രിസ്തുമതത്തിന് ആരെയും ശത്രുപക്ഷത്ത് നിർത്താനാവിെല്ലന്നും കത്തോലിക്കാ സഭ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.