ന്യൂഡൽഹി: ലക്ഷദ്വീപിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ അലയടിക്കുേമ്പാഴും ഇളക്കമൊന്നുമില്ലാതെ അഡ്മിനിസ്ട്രേറ്ററും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ പ്രഫുൽ കെ. പട്ടേൽ. തനിക്ക് ഗൂഢ ഉദ്ദേശ്യങ്ങൾ ഒന്നുമില്ലെന്നും വികസനത്തിന് ആക്കം കൂട്ടുന്ന തീരുമാനങ്ങളാണ് തേന്റതെന്നും പേട്ടൽ അവകാശപ്പെട്ടു.
ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മാലദ്വീപിനെ പോലെ ലക്ഷദ്വീപിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. 'ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി റെഗുലേഷൻ എന്ന കരട് ദ്വീപിെൻറ വികസനത്തിൽ ഏറെ മുന്നേറ്റം ഉണ്ടാക്കും. സാധ്യതകൾ ഉണ്ടായിരുന്നിട്ടും സാമൂഹികവും സാമ്പത്തികവുമായി ദ്വീപ് ഇതുവരെ പിന്നിലായിരുന്നു. ഇത് മെച്ചപ്പെടുത്താനാണ് ശ്രമം' -പട്ടേൽ 'ദ പ്രിൻറിനോട്'പറഞ്ഞു.
'എനിക്ക് ഇതിൽ എന്ത് ലാഭമാണ് ഉള്ളതെന്ന് പറഞ്ഞ് തരൂ? എെൻറ ചുമതല അവസാനിക്കുന്നത് വരെ മാത്രമേ ഞാൻ ഇവിടെയുണ്ടാകൂ. കാലാകാലം എനിക്കിവിടെ തുടരാൻ സാധിക്കില്ല'-പട്ടേൽ പറഞ്ഞു.
'ദ്വീപുകൾ മാലിദ്വീപുമായി സാമ്യമുള്ളതാണ്, അവ സമാനമായ രീതിയിൽ വികസിപ്പിക്കാനാണ് ഞങ്ങളുടെ ഉന്നം. സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്നു. നിങ്ങൾ മാലദ്വീപിലേക്ക് നോക്കൂ. വിനോദസഞ്ചാരികൾ അവിടെ സന്ദർശിക്കാൻ വരി നിൽക്കുകയാണ്' -പട്ടേൽ കൂട്ടിച്ചേർത്തു
സർക്കാർ കണക്കുകൾ പ്രകാരം അഞ്ച് ലക്ഷം വിനോദസഞ്ചാരികൾ പ്രതിവർഷം ലക്ഷദ്വീപിലെത്തുന്നുണ്ട്. നിലവിൽ സർക്കാർ ആവശ്യങ്ങൾക്കും അനുമതിയോട് കൂടിയും മാത്രമാണ് ദ്വീപിൽ സന്ദർശനം അനുവദിക്കുക. 'ലക്ഷദ്വീപ് വികസന അതോറിറ്റി നിയന്ത്രണങ്ങൾ 2021' എന്ന പേരിൽ പട്ടേൽ കൊണ്ടു വന്ന കരടിനെതിരെ സമൂഹത്തിെൻറ വിവിധ തുറകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഗുജറാത്തിലെ ബി.ജെ.പി നേതാവും ആഭ്യന്തര മന്ത്രിയുമായിരുന്ന പട്ടേലിെൻറ സ്വന്തം പാർട്ടിക്കാർ പോലും ഇതിനെതിരെ രംഗത്തു വരികയും നിരവധി പേർ വിഷയത്തിെൻറ പേരിൽ പാർട്ടി വിടുകയും ചെയ്തിരുന്നു.
ലക്ഷദ്വീപ് ജനതയുടെ സ്വത്വത്തെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയും ഭീകരമായാണ് പ്രഫുൽ കെ.പട്ടേലിെൻറ നേതൃത്വത്തിൽ കൈകാര്യം ചെയ്യുന്നത്. മത്സ്യ തൊഴിലാളികളുടെ ജീവനോപാധി തകർത്തു, ജില്ലാ ഭരണകൂടത്തിന്‍റെ അധികാരങ്ങൾ ഇല്ലാതാക്കി, മാംസാഹാരം നിരോധിച്ചു, ടൂറിസം മേഖലയിൽ ജോലി ചെയ്ത ലക്ഷദ്വീപ് നിവാസികളായ 196 പേരെ പിരിച്ചു വിട്ടു, പുതുതായി മദ്യശാലകൾ ആരംഭിച്ചു തുടങ്ങിയ അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികളാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.