ഒൗദ്യോഗിക രേഖകളിൽ മതം, പേര് മാറ്റം: മതസംഘടനകളുടെ സർട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: മതം മാറിയ വ്യക്തികൾക്ക് ഔദ്യോഗിക രേഖകളിൽ മതം, പേര് എന്നിവ മാറ്റാനും  അപേക്ഷ നൽകാനും ഗസറ്റിൽ പ്രസിദ്ധപ്പെടുത്താനും മതസംഘടനകളുടെ സർട്ടിഫിക്കറ്റ് ഇനി ആവശ്യമില്ല. ഹൈകോടതിയുടെ 2018 ജനുവരി 15ലെ ഉത്തരവി​​െൻറ അടിസ്ഥാനത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ. ജയതിലകാണ് ഉത്തരവിറക്കിയത്. മതപരിവർത്തനം സംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ ചില സംഘടനകൾക്ക് അധികാരം നൽകിയിരുന്നു. 

മതം, പേര് എന്നിവ മാറുന്നത് വ്യക്തി സ്വാതന്ത്ര്യം ആണെന്നും സർക്കാർ ചുമതലപ്പെടുത്തിയ മതസംഘടനകളുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാതെ മാറ്റാനുള്ള അപേക്ഷ പരിഗണിക്കണമെന്നുമാണ് കോടതി ഉത്തരവ്. സംശയമുണ്ടെങ്കിൽ തഹസിൽദാർ വഴി അന്വേഷണം നടത്താമെന്നും കോടതി നിർദേശിച്ചു.

ഇതിനെതുടർന്ന്​, അച്ചടി വകുപ്പ് ഡയറക്ടർ സർക്കാറിനോട് കൂടുതൽ വ്യക്തത ആവശ്യപ്പെട്ടിരുന്നു. ഇഷ്​ടമുള്ള മതം സ്വീകരിക്കുന്നത് മൗലികാവകാശമായതിനാൽ മതം മാറിയ വ്യക്തികൾ ഔദ്യോഗിക രോഖകളിൽ മതം, പേര് എന്നിവയിൽ മാറ്റം വരുത്താൻ മതസംഘടനകളുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ പാടില്ലെന്നാണ് പുതിയ ഉത്തരവ്. 

Tags:    
News Summary - no need of certificate from religious organisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.