പത്തനംതിട്ട: ജില്ലയിൽ കേരള കോൺഗ്രസ്-ബി ഒറ്റക്കെട്ടാണെന്നും ഒരു പാർട്ടി അംഗംപോലും ഉഷ മോഹൻദാസിനൊപ്പം പോയിട്ടില്ലെന്നും ജില്ല പ്രസിഡൻറ് പി.കെ. ജേക്കബ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മൂന്നുപേരും കേരള കോൺഗ്രസ് പാർട്ടി അംഗത്വം ഇല്ലാത്തവരും ചേർന്നാണ് ഒരാളെ ചെയർപേഴ്സനാക്കിയത്. ഉഷ മോഹൻദാസിന് ഇതുവരെ കേരള കോൺഗ്രസ് അംഗത്വമില്ല. പാർട്ടി ഘടകങ്ങളിലൊന്നും അവർ ഇതുവരെയും പ്രവർത്തിച്ചിട്ടില്ല. തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫിസ് പിടിച്ചെടുക്കുകയാണ് ഉഷയുടെ ലക്ഷ്യം. ഇതിനാണ് ചെയർപേഴ്സൻ വേഷമണിഞ്ഞ് എത്തിയത്.
കേരള കോൺഗ്രസ്-ബി ഇടതുമുന്നണിയുടെ ഘടകകക്ഷിയാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്ന ആരും പാർട്ടി വിട്ടുപോയിട്ടില്ല. എല്ലാ ജില്ലകളിലും ജില്ല ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും കേരള കോൺഗ്രസ്-ബിയിൽ തന്നെയാണ്.
വാർത്തസമ്മേളനത്തിൽ ആറന്മുള നിയോജക മണ്ഡലം പ്രസിഡൻറ് സാം ജോയിക്കുട്ടി, റാന്നി നിയോജക മണ്ഡലം പ്രസിഡൻറ് മാത്യു ഡാനിയൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.