തിരുവനന്തപുരം: ഹാരിസൺസ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ് രശേഖരൻ നൽകിയ നിർദേശത്തിലും നടപടിയുണ്ടായില്ല. സംസ്ഥാനത്തെ തോട്ടഭൂമി സംബന്ധിച് ച് ഹൈകോടതിയുടെ 2018 ഏപ്രിൽ 11ലെ വിധിയെ തുടർന്നാണ് മന്ത്രി ലാൻഡ് ബോർഡ് സെക്രട്ടറിക്കും ല ാൻഡ് റവന്യൂ കമീഷണർക്കും ഏപ്രിൽ 27ന് കത്തെഴുതിയത്.
ഹാരിസൺസും മറ്റ് കമ്പനികളും ക ൈവശംവെച്ചിരിക്കുന്ന ഭൂമിയിലെ വലിയൊരു ഭാഗം ‘ഗ്രാൻറ്’ ആയി നൽകിയതാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. അങ്ങനെ നൽകിയ ഭൂമിയുടെ ഉടമസ്ഥൻ കേരള ഗ്രാൻഡ് ആൻഡ് ലീസസ് (മോഡിഫിക്കേഷൻ ഓഫ് റൈറ്റ്) നിയമപ്രകാരം സർക്കാറാണ്. ഗ്രാൻറായി നൽകിയ ഭൂമി സംബന്ധിച്ച കാര്യങ്ങൾ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പാട്ടം പുതുക്കിനൽകുന്നതിനും കലക്ടർമാർക്ക് അധികാരമുണ്ട്. ഇൗ സാഹചര്യത്തിൽ ഗ്രാൻറായി നൽകിയ ഭൂമിയുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് ആവശ്യപ്പെട്ടത്. വിശദാംശങ്ങൾ ലഭിച്ചാൽ അതിന്മേൽ നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു ലക്ഷ്യം.
എത്രയുംവേഗം ഭൂമി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. മന്ത്രിയുടെ കത്തിന് എട്ടുമാസം കഴിഞ്ഞിട്ടും മറുപടി നൽകിയിട്ടില്ല. ലാൻഡ് റവന്യൂ കമീഷണർ വിവരങ്ങൾ ശേഖരിക്കുന്നതിന് കലക്ടർമാർക്ക് കത്ത് എഴുതുക മാത്രമാണ് ചെയ്തത്. കോട്ടയം, പത്തനംതിട്ട കലക്ടർമാർ മാത്രമേ വിശദവിവരങ്ങൾ നൽകിയിട്ടുമുള്ളൂ. അതിനാൽ ലാൻഡ് റവന്യൂ കമീഷണർക്കും ലാൻഡ് ബോർഡ് സെക്രട്ടറിക്കും തുടർനടപടി സ്വീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല.
വിവരശേഖരണം നടക്കാത്തതിന് പിന്നിൽ ഹാരിസൺസിെൻറ സ്വാധീനമുണ്ടെന്ന് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഹാരിസൺസ് ഹാജരാക്കിയ പ്രസ്താവന അനുസരിച്ച് സ്വതന്ത്രാവകാശമായി 12,389 ഏക്കറും പാട്ടാവകാശമായി 12.389 ഏക്കറും കമ്പനിയുടെ കൈവശമുണ്ട്. മന്ത്രിയുടെ കത്ത് ചുവപ്പ് നാടയിൽ കുടുങ്ങിയപ്പോഴാണ് നിയമ സെക്രട്ടറി നൽകിയ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ഹാരിസൺസ് അടക്കമുള്ള കമ്പനികളുടെ കൈവശമുള്ള ഭൂമിക്ക് നികുതി അടക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്.
മുൻ ലാൻഡ് റവന്യൂ കമീഷണർ ഡോ. സജിത് ബാബുവിെൻറ റിപ്പോർട്ടിൽ 1970കളിൽ നിയമങ്ങൾ അട്ടിമറിച്ച് ഹാരിസൺസിന് ഭൂമി നൽകിയതിന് താലൂക്ക് ലാൻഡ് ബോർഡാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. അത് പുനഃപരിശോധിക്കാൻ ഇപ്പോഴും ലാൻഡ് ബോർഡിന് താൽപര്യമില്ലാത്തതിലാണ് മന്ത്രിയുടെ കത്ത് ലഭിച്ചിട്ടും തുടർനടപടി ഇഴയുന്നതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.