കാസർകോട്: മാർച്ച് 19ന് പ്രതിദിന വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു: ‘‘കാസർ കോട് സവിശേഷ സാഹചര്യമാണ്. കോവിഡ് സ്ഥിരീകരിച്ചയാൾ ഒരു എം.എൽ.എയെ കെട്ടിപ്പിട ിക്കുന്നു, മറ്റൊരു എം.എൽ.എയെ കൈപിടിച്ച് കുലുക്കുന്നു.’’ പിന്നാലെ കാസർകോട്ടുകാരൻേറ തായി ട്രോളൻമാർ നിർമിച്ച റൂട്ട് മാപ്പുകൾ രംഗത്തിറങ്ങി. കാസർകോട് ജില്ല വില്ലനായി. കർണാടകക്ക് കൊടുത്തേക്കണം എന്നുവരെ ആവശ്യപ്പെട്ടും പരിഹസിച്ചും ശബ്ദസന്ദേശങ്ങളും ഒഴുകി. എല്ലാറ്റിനും കാരണമായത് എരിയാലിലെ അമീറിെൻറ യാത്ര.
കോഴിക്കോട്ട് വിമാനമിറങ്ങിയ അബ്ദുൽ അമീർ വിദേശത്തുനിന്ന് വരുന്നവർക്ക് നൽകിയ നിർദേശങ്ങൾ പാലിച്ചില്ല. പിന്നീട് കേരളം കണ്ടത് കോവിഡ് രോഗിയുടെ ഏറ്റവും സങ്കീർണമായ സഞ്ചാരപാത. അതിൽ തന്നെ പലതും വെളിപ്പെടുത്തിയില്ലെന്ന് ആരോപണം. വിശ്വസിക്കാൻ പറ്റില്ല എന്ന് ജില്ല ഭരണകൂടം അടിവരയിട്ടു. റൂട്ട്മാപ്പിെൻറ ഞെട്ടലിൽ എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്നും എം.സി. ഖമറുദ്ദീനും വീട്ടിൽ ഏകാന്തവാസത്തിൽ. എം.എൽ.എമാരെ കൈപിടിച്ചുകുലുക്കുകയും ആശ്ലേഷിക്കുകയും ചെയ്തവരും വേദി പങ്കിട്ടവരുമൊക്കെ അങ്കലാപ്പിൽ.
എന്നാൽ, ദിവസങ്ങൾക്കുശേഷം എം.എൽ.എമാരുടെ ഫലം വന്നപ്പോൾ നെഗറ്റിവ്. അമീർ സമ്പർക്കം പുലർത്തിയ ആർക്കും രോഗലക്ഷണങ്ങൾ കണ്ടില്ല. വീട്ടിലെത്തിയ സഹോദരന്മാർക്കും കൂടെയുറങ്ങിയ മകനും കോവിഡ് ബാധിച്ചില്ല. കൂടെ ഫുട്ബാൾ കളിച്ച കുട്ടികൾക്കും ജുമുഅ നമസ്കരിച്ച വിശ്വാസികൾക്കും കല്യാണത്തിൽ പെങ്കടുത്തവർക്കും ലക്ഷണങ്ങളുണ്ടായില്ല. അമീർ മുഖേന കോവിഡ്ബാധ സംശയിച്ചത് മൂവായിരത്തോളം പേർക്കായിരുന്നുവെന്ന് അറിയുേമ്പാഴാണ് ആശ്വാസത്തിെൻറ ആഴം അറിയുക.
കാസർകോട് ജനറൽ ആശുപത്രിയിൽനിന്ന് രോഗമുക്തി നേടി പുറത്തിറങ്ങിയ അമീർതന്നെ പറയുന്നു: ‘‘എനിക്ക് അധോലോക ബന്ധങ്ങൾ, കുഴൽപണം, സ്വർണക്കടത്ത്, അധികൃതരോട് അനുസരണക്കേടു കാണിക്കുന്നു, ജനൽ വഴി തുപ്പുന്നു... എന്നിങ്ങനെ പോകുന്നു ആക്ഷേപങ്ങൾ. എന്നെ ആരും പിടിച്ചുകൊണ്ടുപോയിട്ടില്ല. എെൻറ കാർ ഇപ്പോഴും ജനറൽ ആശുപത്രിയിലുണ്ട്. ഞാൻ ഇപ്പോഴും വാടകവീട്ടിലാണ്. പല ചരക്കുകൾ കൊണ്ടുവന്ന് വിൽക്കുന്ന ഏജൻസിപ്പണി മാത്രമാണ് എനിക്ക്. ഇനി 14 ദിവസത്തെ ഏകാന്തവാസം. അതുകഴിഞ്ഞാൽ വേണ്ടിവന്നാൽ ചിലത് പറയും.’’ അമീർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.