തിരുവനന്തപുരം: നോര്‍ക്ക യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവ്-ഒക്ടോബര്‍ 10 മുതല്‍ 21 വരെ (നഴ്സുമാര്‍ക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അപേക്ഷിക്കാം. നോര്‍ക്ക യു.കെ ടാലന്‍റ് മൊബിലിറ്റി ഡ്രൈവ് (നഴ്സുമാര്‍ക്ക് എല്ലാ ദിവസവും അഭിമുഖങ്ങള്‍ക്ക് അവസരം).
യു.കെ യിലെ ആരോഗ്യമേഖലയില്‍ നഴ്സുമാര്‍ക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അവസരമൊരുക്കി സംഘടിപ്പിക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സുമാര്‍ക്ക് എല്ലാ ദിവസവും യു.കെ യിലെ തൊഴില്‍ ദാതാക്കളുമായി (വിവിധ എന്‍.എച്ച്.എസ്സ് ട്രസ്റ്റുകളുമായി) അഭിമുഖം സാധ്യമാക്കുന്ന നോര്‍ക്ക യു.കെ ടാലന്‍റ് മൊബിലിറ്റി ഡ്രൈവിലേക്കാണ് നഴ്സുമാര്‍ക്ക് അവസരം. ഇതോടൊപ്പം 2023 ഒക്ടോബറില്‍ കൊച്ചിയിലും (10, 11, 13, 14, 20, 21 ) മംഗളൂരുവിലുമായി ( 17, 18) നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിലേക്കും നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം.
നഴ്സിങിനു പുറമേ ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ഒ.ഡി.പി) ഒക്ടോബറില്‍ നടക്കുന്ന റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണ്. നഴ്സുമാരുടെ അഭിമുഖം 2023 ഒക്ടോബര് 10, 11, 13, 14, 20, 21 തീയതികളിൽ കൊച്ചിയിലും, 17, 18 ന് മംഗളൂരുവിലും നടക്കും. ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാരുടെ (ഒ.ഡി.പി) അഭിമുഖം ഒക്ടാബര്‍ 14 ന് കൊച്ചിയിലാണ്.
നഴ്സിങില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി യു.കെ സ്കോറുമുളള ഉദ്യോഗാഥികള്‍ക്ക് അപേക്ഷിക്കാം. ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി ഇല്ലാത്ത ഉദ്യോഗാർഥികൾ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും ആറ് മാസത്തിനകം ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി പാസാവേണ്ടതുമാണ്. ജനറൽ മെഡിക്കൽ ആൻഡ് സർജിക്കൽ നഴ്സ്, എമര്‍ജന്‍സി തസ്തികകളിലേക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും തീയറ്റർ നഴ്സ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം-മെന്റൽ ഹെൽത്ത് നഴ്സ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാർഡിൽ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയം ആണ് വേണ്ടത്.
ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർ
അനസ്തേഷ്യ ടെക്നോളജിസ്റ്റ് ബിരുദം (ബി.എസ്.സി) അല്ലെങ്കില്‍ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജിസ്റ്റോ വിദ്യാഭ്യാസ യോഗ്യതയും എച്ച്.സി.പി.സി രജിസ്ട്രേഷനും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. കൂടാതെ ഒരു വർഷത്തെ പ്രവർത്തിപരിചയം (കറന്റ് എക്സ്പീരിയൻസ്- ഓപ്പറേഷൻ ഡിപ്പാർട്മെൻറ് ടെക്നിഷ്യൻ തസ്തികയിൽ ) ഉണ്ടായിരിക്കണം. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിലവില്‍ ഐ.ഇ.എൽ.ടി.എസ്/ഒ.ഇ.ടി യു.കെ സ്കോര്‍ നോടാത്തവര്‍ തിരഞ്ഞെടുക്കപെടുകയാണെങ്കില്‍ പിന്നീട് പ്രസ്തുത യോഗ്യത നേടേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, ഒ.ഇ.ടി/ഐ.ഇ.എൽ.ടി.എസ് സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്ർട്ടിന്റെ പകർപ്പ്, എന്നിവ സഹിതം അപേക്ഷിക്കുക. ഷോർട്ലിസ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ നോർക്ക റൂട്സിൽ നിന്നും ബന്ധപെടുന്നതായിരിക്കുമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.