കളമശ്ശേരി: മാതാവിെൻറ ക്രൂര മർദനത്തിനിരയായി മരണപ്പെട്ട പിഞ്ചുബാലന് കളമശ്ശേര ി പാലയ്ക്കാമുകൾ മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിലെ ആറടി മണ്ണിൽ ഇനി അന്ത്യവിശ്ര മം. അന്വേഷണത്തിെൻറ ഭാഗമായി ഖബറടക്കം പിന്നീടാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, മറ ്റ് പരാതികളൊന്നും ഇല്ലാത്തതിനാൽ ശനിയാഴ്ചതന്നെ ഖബറടക്കാൻ ജില്ല ഭരണകൂടം തീരുമാ നിക്കുകയായിരുന്നു.
ഇതോടെ സംഭവത്തിൽ റിമാൻഡിലായി ജയിലിലുള്ള കുട്ടിയുടെ മാതാവ് ഹന ഖാത്തൂനെ മൃതദേഹം കാണിക്കാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിയും പൊലീസും ചേർന്ന് അഭിഭാഷക മുഖേന മജിസ്ട്രേറ്റിന് അപേക്ഷ സമർപ്പിച്ചു. മജിസ്ട്രേറ്റിൽനിന്ന് ലഭിച്ച അനുമതിയുമായി കാക്കനാട്ടെ ജയിലിൽ എത്തി തുടർനടപടി പൂർത്തിയാക്കി പതിനൊന്നേമുക്കാലോടെ മാതാവിനെ കുട്ടിയുടെ മൃതദേഹം സൂക്ഷിച്ച കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ചു.
ഈ സമയംതന്നെ പൊലീസ് കസ്റ്റഡിയിലുള്ള പിതാവ് ഷഹജാദ് ഖാനെയും അവിടെയെത്തിച്ചു. ഇരുവെരയും ഒരുമിച്ചാണ് കുട്ടിയെ അവസാനമായി കാണിച്ചത്. കുട്ടിയുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ ഇരുവരും പൊട്ടിക്കരഞ്ഞു. തുടർന്ന് ഏലൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസും പാലയ്ക്കാമുകൾ മസ്ജിദ് ഭാരവാഹികളും ചേർന്ന് മൃതദേഹം ഖബറടക്കത്തിന് പള്ളിയിലേക്കെത്തിച്ചു. ഈ സമയം മാതാവിനെ ജയിലിലേക്ക് തിരിച്ചയക്കുകയും കസ്റ്റഡിയിലുള്ള പിതാവിനെ കർമങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. വിതുമ്പലോടെയാണ് പിതാവ് കുട്ടിയുടെ ഖബറടക്ക കർമങ്ങളിൽ പങ്കാളിയായത്.
പള്ളി ഇമാം മൊയ്തു നദ്വിയുടെ നേതൃത്വത്തിൽ നടന്ന മയ്യിത്ത് നമസ്കാരാനന്തരം കൂടിനിന്നവർക്ക് മൃതദേഹം കാണാനുള്ള അവസരവും നൽകി. തുടർന്ന് 12.30 ഒാടെ ഖബറടക്കി. വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ, ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല, നഗരസഭ ചെയർപേഴ്സൻമാരായ റുക്കിയ ജമാൽ, സി.പി. ഉഷ, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ കെ.ബി. സൈന, കളമേശ്ശേരി നഗരസഭ കൗൺസിലർ എ.ടി.സി. കുഞ്ഞുമോൻ തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.