കൊച്ചി: മൂന്നുവയസ്സുകാരനെ മാതാവ് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ പിതാവും അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ റാണിഗഞ്ച് സ്വദേശി ഷഹജാദ് ഖാനാണ് (35) അറസ്റ്റില ായത്. തെളിവ് നശിപ്പിച്ചതിനും മർദനവിവരം മറച്ചുവെച്ചതിനുമാണ് കേസ്. തലച്ചോറിൽ പെ ാട്ടലും ദേഹമാസകലം പരിക്കുമായി ബുധനാഴ്ച മുതൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന കുട്ടി വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. കുട്ടിയുടെ മാതാവ് ഝാർഖണ്ഡ് സ്വദേശി ഹന ഖാത്തൂൻ (28) റിമാൻഡിലാണ്.
ഇവർക്കെതിരെ കൊലക്കുറ്റത്തിനാണ് കേസ്. കുട്ടിയുമായി ആശുപത്രിയിലെത്തിയത് ഷഹജാദ് ഖാനായിരുന്നു. ഉയരത്തിൽനിന്ന് വീണതാണെന്ന് പറഞ്ഞ് മർദനം മറച്ചുവെക്കുകയും കുട്ടിയുടെ വസ്ത്രങ്ങളടക്കം മാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ്.
കസ്റ്റഡിയിലെടുത്ത് വിട്ട ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കുട്ടി ഇവരുടേതുതന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധനക്കുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനിടെ, പ്രത്യേക പൊലീസ് സംഘം ഝാർഖണ്ഡിലേക്ക് തിരിച്ചു. കുടുംബ പശ്ചാത്തലവും മറ്റ് വിവരങ്ങളും ഇവർ ശേഖരിക്കും. കുട്ടി ജനിച്ച ആശുപത്രിയിലെത്തി മാതാപിതാക്കളെക്കുറിച്ചും വിവരശേഖരണം നടത്തുമെന്ന് സിറ്റി പൊലീസ് കമീഷണർ എസ്.സുരേന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
പിതാവ് ആശുപത്രിയിലെത്തിച്ച കുഞ്ഞിെൻറ ശരീരത്തിൽ ഗുരുതര പരിക്കും പൊള്ളലും കണ്ട് സംശയം തോന്നിയ ഡോക്ടർമാരുടെ ഇടപെടലിലാണ് സംഭവം പുറത്തറിഞ്ഞത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായും കട്ടിയുള്ള വസ്തുകൊണ്ട് മർദിച്ചതായും മാതാവ് സമ്മതിച്ചിരുന്നു. അനുസരണക്കേട് കാട്ടിയതിനാണ് ശിക്ഷിച്ചത് എന്നായിരുന്നു മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.