കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്നാവർത്തിച്ച് കേന്ദ്രസര്‍ക്കാര്‍ ഹൈകോടതിയില്‍. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് തത്വത്തിൽ അംഗീകാരം നൽകിയത്. കെ റെയില്‍ കൈമാറിയ ഡി.പി.ആർ അപൂര്‍ണമാണ്. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഇതില്‍ ഉണ്ടായിരുന്നില്ല. ഇവ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈകോടതിയെ അറിയിച്ചു.
സിൽവർലൈൻ സർവേക്കെതിരായ വിവിധ ഹർജികളിലാണ് കേന്ദ്രം മറുപടി നൽകിയത്. സിൽവർ ലൈനിനുള്ള സമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ല. സര്‍വേയുടെ പേരിൽ കുറ്റികൾ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര ധനമന്ത്രാലയം സിൽവർലൈൻ പദ്ധതിക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്നും സാങ്കേതിക, സാമ്പത്തിക സാധ്യതയുടെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ അനുമതി നൽകൂവെന്നും കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.