കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ ദുഃഖമോ സന്തോഷമോ ഇല്ലെന്ന് ബാലചന്ദ്രകുമാര്‍. സന്തോഷിക്കേണ്ടത് ദിലീപല്ലേ. എനിക്ക് പ്രത്യേകിച്ച് ദുഃഖമോ സന്തോഷമോ ഇല്ല. ശക്തനായ പ്രതി പുറത്ത് നില്‍ക്കുമ്പോള്‍ സ്വാഭാവികമായും അന്വേഷണത്തെ ബാധിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനത്തിനനുസരിച്ചായിരിക്കും സാക്ഷി എന്ന നിലക്ക് എന്റെ നടപടികള്‍ -ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപ് അടക്കം പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം തള്ളിയാണ് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ശരത് എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.
വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.
ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കഴിഞ്ഞ മാസം 10നാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.