സ്പീക്കര്‍ മാപ്പ് പറയണമെന്നത് എൻ.എസ്.എസ് നിലപാട് ​-തുഷാർ വെള്ളാപ്പള്ളി

കോട്ടയം: വിവാദ പ്രസംഗത്തിന്‍റെ പേരിൽ സ്പീക്കര്‍ എ.എന്‍. ഷംസീർ മാപ്പ് പറയണമെന്നത് എൻ.എസ്.എസ് നിലപാടാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്‍റ്​ തുഷാർ വെള്ളാപ്പള്ളി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യോഗം അതേക്കുറിച്ച് ആലോചിച്ചിട്ടില്ല. ഒരു വിശ്വാസവും ഹനിക്കപ്പെടരുതെന്നാണ് എസ്.എൻ.ഡി.പി നിലപാട്. വിശ്വാസികളെ ഹനിക്കുന്ന പ്രസ്താവനകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും തുഷാർ പറഞ്ഞു.

ഷംസീറിന്‍റെ പരാമർശത്തിൽ എൻ.എസ്.എസുമായി ഒരുമിച്ചുള്ള സമരത്തെക്കുറിച്ച് ചർച്ചകൾ നടന്നിട്ടില്ല. എൻ.എസ്​.എസ്​ തുടർപ്രക്ഷോഭം​ ആ സംഘടനയു​ടെ തീരുമാനമാണെന്നും തുഷാർ പറഞ്ഞു.

Tags:    
News Summary - NSS position is that the Speaker should apologize - Thushar Vellapally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.