തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പകർച്ചപ്പനി ബാധിതരായി ചികിത്സതേടിയത് 13,409 പേർ. ഇതോടെ ജൂണിൽ ഇതുവരെ പനിബാധിച്ച് ചികിത്സതേടിയവരുടെ എണ്ണം 2,00,889 ആയി.
പനിബാധിതർ കൂടുതൽ മലപ്പുറത്താണ് -2051. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ചികിത്സ തേടിയവർ ആയിരത്തിലധികമാണ്. ഇത് സർക്കാർ ആശുപത്രികളുടെ മാത്രം കണക്കാണ്.
ഈവർഷം വിവിധതരം പകർച്ചപ്പനികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം 113 ആയി. ഇതിൽ ഡെങ്കിയും എലിപ്പനിയുമാണ് കൂടുതൽ പേരുടെ ജീവനെടുത്തത്. ഇവയിൽ ഏറെയും ഈമാസമാണ് സംഭവിച്ചത്. തുടക്കത്തിലെ ലക്ഷണങ്ങളെ അവഗണിച്ച് സ്വയം ചികിത്സിക്കുന്നതാണ് അപകടത്തിലാക്കുന്നത്. രക്തത്തിലെ പ്ലേറ്റ്ലറ്റ് കുറഞ്ഞാൽ രക്തസ്രാവത്തിനും തുടർന്ന് ആന്തരികാവയവങ്ങൾ തകരാറിലായി മരണത്തിനും കാരണമാകും. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരിൽ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചാലും ഇല്ലെങ്കിലും പ്ലേറ്റ്ലറ്റ് കൗണ്ട് കുറവാണെങ്കിൽ പ്ലേറ്റ്ലറ്റ് നൽകണമെന്നാണ് നിർദേശം.
തിരുവനന്തപുരം - 1290
കൊല്ലം - 930
പത്തനംതിട്ട - 480
ഇടുക്കി - 409
കോട്ടയം - 830
ആലപ്പുഴ - 848
എറണാകുളം - 1216
തൃശൂർ - 682
പാലക്കാട് - 913
മലപ്പുറം - 2051
കോഴിക്കോട് - 1542
വയനാട് - 615
കണ്ണൂർ - 908
കാസർകോട് - 695
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.