ബിഷപ് ഫ്രാങ്കോ നിരന്തരം അപമാനിക്കുന്നു; വനിത കമീഷനുകൾക്ക്​ കന്യാസ്​ത്രീയുടെ പരാതി

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയുമായി പീഡനത്തിനിരയായ കന്യാസ്​ത്രീ. ഫ്രാങ്കോ മുളയ്ക്കല്‍ സാ മൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിക്കുന്നുവെന്ന് ഇവർ ദേശീയ-സംസ്​ഥാന വനിത കമീഷനുകൾക്ക്​​ പരാതി നല്‍കി. യുട്യ ൂബ് ചാനലിലൂടെ ഫ്രാങ്കോ മുളയ്​ക്കലും അനുയായികളും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പീഡനത്തിനിര യായ തന്നെയും കേസിലെ സാക്ഷികളായ മറ്റ്​ കന്യാസ്​ത്രീകളെയും സ്വാധീനിക്കാൻ ലക്ഷ്യമിട്ടാണിത്​. ഫ്രാങ്കോക്കെതിരെ പരാതി നൽകിയതുമുതൽ പലരും ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന​ു.

ക്രിസ്​ത്യൻ ടൈം സെന്ന യുടൂബ്​ ചാനലിലൂടെയാണ്​ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത്​. ഈ ചാനൽ നടത്തുന്നത്​ ഫ്രാ​ങ്കോയും കൂട്ടാളികളുമാണെന്ന്​ പരാതിയിൽ ആരോപിക്കുന്നു. ത​െന്നയും സാക്ഷികളെയും അപമാനിച്ചതിനും സ്വാധീനിച്ചതിനും നിലവ ിൽ എട്ട്​ കേസുണ്ട്​. നേര​േത്ത ഈ യുടൂബ്​ ചാനലിനെതിരെ നൽകിയ പരാതിയിൽ കുറവിലങ്ങാട്​ പൊലീസ്​ കേസെടുത്തിരുന്നു. എ ന്നിട്ടും അപമാനിക്കൽ തുടരുകയാണ്​. സം​േപ്രഷണം ചെയ്യുന്ന പല വിഡിയോകളിലും ത​​െൻറയും കേസിലെ മറ്റ്​ സാക്ഷികളുടെ യും അന്വേഷണ ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളുണ്ട്​.

ഇരയെ തിരിച്ചറിയുന്ന രീതിയിലാണ്​ പല ദൃശ്യങ്ങളും. ഇത്​ മനഃപൂർവം അപമാനിക്കാൻ ലക്ഷ്യമിട്ടാണ്​. ബിഷപ്പുതന്നെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുന്നുണ്ട്​. ഇത്തരം വിഡിയോകൾ തുടർച്ചയായി സംപ്രേഷണം ചെയ്യുന്നത്​ ഭീഷണിപ്പെടുത്തുന്നതിനും സ്വാധീനിക്കാനും ലക്ഷ്യമിട്ടാണ്​. ഇത്​ ജാമ്യവ്യസ്​ഥയുടെ ലംഘനമാണ്​. വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ അപകീർത്തിപ്പെടുത്തൽ തുടരുകയാണ്​.
സ്​ത്രീയെന്ന പരിഗണന നൽകാതെ നിരന്തരം അധിക്ഷേപിക്കുകയാണ്​. ഇത്​ കടുത്ത മനുഷ്യാകാശ ലംഘനവും നീതി നിഷേധവുമാണ്​. കമീഷൻ ഇടപെട്ട്​ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഇരു കമീഷനുകൾക്കും പ്രത്യേകമായാണ്​ പരാതി. ദേശീയ മനുഷ്യാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്​. സമാന പരാതി പൊലീസിനും നൽകിയിരുന്നു.


ബിഷപ് ഫ്രാങ്കോക്ക്​ ജാമ്യം റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ്​
കോട്ടയം: കന്യാസ്​ത്രീയെ പീഡിപ്പി​ച്ചെന്നെ കേസിൽ ജാമ്യത്തിലുള്ള ബിഷപ് ഫ്രാ​ങ്കോ മുളയ്​ക്കലിന്​ പൊലീസി​​െൻറ കാരണംകാണിക്കൽ നോട്ടീസ്​. സമൂഹമാധ്യമങ്ങളിലൂ​െട അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന പീഡനത്തിനിരയായ കന്യാസ്​ത്രീയു​െട പരാതിയിലാണ്​ നടപടി. ജാമ്യം റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കിൽ കൈപ്പറ്റി ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന്​ ആവശ്യപ്പെട്ട്​ വൈക്കം എ.എസ്.പിയാണ്​ നോട്ടീസ്​ അയച്ചത്​.

ബിഷപ്പും ഒപ്പംനിൽക്കുന്നവരും അപമാനിക്കാൻ ശ്രമിക്കുന്നുവെന്നുകാട്ടി പീഡനത്തിനിരയായ കന്യാസ്​ത്രീ കുറവിലങ്ങാട്​ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ നേരത്തേ പൊലീസ് കേസെടുത്തിരുന്നു. സമാന നടപടി തുടർന്നതോടെ​ വീണ്ടും പരാതി നൽകുകയായിരുന്നു. ഇതിലാണ്​ നോട്ടീസ്​​. ​യുട്യൂബ് വിഡിയോ ചാനല്‍ ഉപയോഗിച്ച് തന്നെയും സാക്ഷികളെയും അവഹേളിച്ചും ഭീഷണിമുഴക്കിയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി.

വിചാരണ ആരംഭിക്കാനിരിക്കെ, ത​​െൻറ ചിത്രങ്ങളും മറ്റും പ്രസിദ്ധപ്പെടുത്തി മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്നും തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യവ്യവസ്ഥകളുടെ ലംഘനമാണിതെന്നും പരാതിയിൽ പറഞ്ഞിരുന്നു. സാക്ഷികളെയും പരാതിക്കാരെയും ഉപദ്രവിക്കാന്‍ ശ്രമിക്കരുതെന്ന് ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരുന്നു. ഇതി​​െൻറ ലംഘനം നടന്നതായിട്ടാണ് പ്രാഥമിക നിഗമനമെന്ന്​ പൊലീസ്​ പറഞ്ഞു. ബിഷപ്പി​​െൻറ വിശദീകരണത്തിനുശേഷം ആവശ്യമെങ്കിൽ ജാമ്യം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹൈകോടതിയെ സമീപിക്കുന്നത്​ പരിഗണിക്കുമെന്ന്​ അന്വേഷണസംഘം വ്യക്തമാക്കി.

പീഡനക്കേസിനുപുറമേ, ഇരയെയും സാക്ഷികളെയും സ്വാധീനിക്കാൻ ശ്രമിച്ചതടക്കം എട്ടു കേസുകളാണ്​ പൊലീസ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. ഈ കേസുകളില്ലെല്ലാം അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്​. അതിനിടെ, കന്യാസ്​ത്രീ നൽകിയ പരാതിയിൽ കേസെടുത്ത കുറവിലങ്ങാട്​ എസ്​.ഐ മോഹൻദാസിനെ​ സ്ഥലംമാറ്റി. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈകാര്യം ചെയ്​തിരുന്ന മോഹൻദാസിനെ കോട്ടയം ക്രൈംബ്രാഞ്ചിലേക്കാണ്​ മാറ്റിയത്. നേരത്തേ അ​േന്വഷണത്തിന്​ നേതൃത്വം നൽകിയിരുന്ന ഡിവൈ.എസ്​.പിയെ സ്ഥലം മാറ്റിയിരുന്നു. പിന്നാലെ എസ്​.ഐയെയും സ്ഥലംമാറ്റിയത്​ ദൂരൂഹമാണെന്ന്​ സാക്ഷിയായ സിസ്​റ്റർ അനുപമ മാധ്യമങ്ങളോട്​ പറഞ്ഞു.

ബിഷപ്പി​​െൻറ സമ്മർദമാണ്​ പിന്നിലെന്നും അവർ ആരോപിച്ചു. അതേസമയം, ഇത്​ സ്വാഭാവിക നടപടിയെന്നാണ്​ ജില്ല ​പൊലീസ്​ മേധാവിയു​െട വിശദീകരണം.​േകസി​​െൻറ വിചാരണ നടപടികളുടെ ഭാഗമായി നവംബർ 11ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്​ ഫ്രാങ്കോ മുളയ്ക്കലിന് സമൻസ് നൽകിയിട്ടുണ്ട്​. കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജലന്ധറിലെത്തി ഫ്രാങ്കോ മുളയ്ക്കലിന് കുറവിലങ്ങാട് പൊലീസ് നേരിട്ട്​ സമൻസ് കൈമാറുകയായിരുന്നു.


Tags:    
News Summary - Nun file complaint in Women commission against Bishop Franco Mulakkal - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.