സി.പി.എം അക്രമം ആസൂത്രിതം -ഒ. രാജഗോപാൽ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഓഫീസിന് നേരെയുണ്ടായ സി.പി.എം അക്രമം ആസൂത്രിതമെന്ന് ഒ. രാജഗോപാൽ എം.എൽ.എ. സംസ്ഥാന പ്രസിസന്‍റ് കുമ്മനം രാജശേഖരൻ ഓഫീസിൽ ഉണ്ടെന്ന് അറിഞ്ഞായിരുന്നു ആക്രമണം. സി.സി.ടി.വി ദൃശ്യങ്ങൾ ഉണ്ടായിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല. അക്രമങ്ങൾക്ക് തുടക്കം കുറിച്ചത് പൊലീസിന്‍റെ നിഷ്ക്രിയത്വമാണെന്നും രാജഗോപാൽ ആരോപിച്ചു. 

അതേസമയം, അക്രമങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ സ്ഥലങ്ങളിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. 
 

Tags:    
News Summary - O Rajagopal Reacts CPM-BJP Attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.