തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനങ്ങളായി മാറരുതെന്ന് ഒ. രാജഗോപാൽ എം.എല്‍.എ. കള്ളപ്പണം നിയന്ത്രിക്കാനുള്ള ആദ്യ പടിയായാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നോട്ട് അസാധുവാക്കല്‍ നടപടി. ഇതിലൂടെ പല കള്ളന്മാരും പിടിയിലാകുമെന്നും രാജഗോപാൽ പറഞ്ഞു. സഹകരണ വിഷയം ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയോ കേന്ദ്രസര്‍ക്കാരോ സഹകരണ മേഖലക്ക് എതിരല്ല. കേരളത്തിലെ സഹകരണ സംഘങ്ങളില്‍ ധാരാളം അഴിമതിയും തട്ടിപ്പും നടക്കുന്നതായി സഹകരണ മന്ത്രി തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ത്ത് കേരള ബാങ്കുണ്ടാക്കാനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.
വിഷയത്തിൽ കേരളാ സർക്കാർ നിരത്തുന്ന വാദം വിചിത്രമാണ്. നോട്ട് അസാധുവാക്കൽ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കമല്ല. കള്ളപ്പണം ഇന്ത്യയിലെ സമാന്തര സാമ്പത്തിക വ്യവസ്ഥയായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ഒരു ചികിത്സയെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നും ഒ. രാജഗോപാല്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.