കാവുന്തറ സ്കൂളിന് മുന്നിൽ മഹിളാ അസോസിയേഷൻ നടത്തിയ പ്രതിഷേധ പ്രകടനം

ആരോഗ്യ മന്ത്രിയുടെ എഫ്.ബി പേജിൽ അശ്ലീല കമന്റ്: അധ്യാപകന്​ സസ്​പെൻഷൻ

നടുവണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഫേസ്ബുക്ക്​ പേജിൽ അശ്ലീല കമന്റിട്ട അധ്യാപകന് സസ്​പെൻഷൻ. കാവുന്തറ എ.യു.പി സ്കൂൾ അധ്യാപകൻ എം. സജുവിനെയാണ് സ്കൂൾ മാനേജർ മേലേടത്ത് ഉണ്ണി നായർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മാനേജർ എ.ഇ.ഒക്ക് കൈമാറും.

സ്ത്രീത്വത്തെ അപമാനിച്ച അധ്യാപകനെതിരെ മഹിള അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടത്തി. മാർച്ച് സ്കൂൾ ഗേറ്റിന് മുന്നിൽ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷിന്റെ നേതൃത്വത്തിൽ തടഞ്ഞു. മഹിള അസോസിയേഷൻ ജില്ല പ്രസിഡന്റ് ഡി. ദീപ ഉദ്ഘാടനം ചെയ്തു. കെ.കെ. ഷൈമ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.കെ. ശോഭ, ശ്രീജ പുല്ലരിക്കൽ, കെ.എം. നിഷ, ബിന്ദു പുളിക്കൂൽ, പി.വി. ശാന്ത എന്നിവർ സംസാരിച്ചു. യശോദ തെങ്ങിട സ്വാഗതവും മാലതി നന്ദിയും പറഞ്ഞു.

Tags:    
News Summary - Obscene comment on Health Minister's FB page: Teacher suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.