തിരുവനന്തപുരം: നിരവധിപേരുടെ ജീവനെടുത്ത ഓഖി ചുഴലിക്കാറ്റിെൻറ ആയുസ്സ് ബുധനാഴ്ച വരെയെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇപ്പോൾ തെക്ക്--പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഓഖി ചൊവ്വാഴ്ചയോടെ ഗുജറാത്തിലേക്ക് പ്രവേശിച്ച് ബുധനാഴ്ചയോടെ സൂറത്തിൽ ഒടുങ്ങുമെന്നുമാണ് വിവരം. ഇപ്പോൾ മഹാരാഷ്ട്രയിലുള്ള ഓഖിക്ക് തീവ്രത കുറഞ്ഞുവരുകയാണ്. അറേബ്യൻ മേഖലയിൽനിന്നുള്ള ചൂടും മഹാരാഷ്ട്രയിലെ വരണ്ട വായുവുമാണ് ചുഴലിയെ ദുർബലമാക്കുന്നത്.
തിങ്കളാഴ്ച 115-125 കിലോമീറ്ററിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ചൊവ്വാഴ്ച 70-80 കിലോമീറ്ററിലേക്ക് എത്തും. ബുധനാഴ്ച വൈകീട്ടോടെ 30-45 കിലോമീറ്ററിലേക്കെത്തുമെന്നാണ് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. ചൊവ്വാഴ്ച കൂടി കനത്ത ന്യൂനമർദം ഉള്ളതിനാൽ വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
തീരപ്രദേശത്ത് 20 കിലോ മീറ്റർ വരെ ശക്തമായ തിരമാലക്ക് സാധ്യതയുള്ളതിനാൽ അടുത്ത 24 മണിക്കൂർ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.