ചുഴലിക്കാറ്റ്: മുഖ്യമന്ത്രി ഗവർണറെ കണ്ടു

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ്​ വിതച്ച ദുരന്തത്തി​​െൻറ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി. സദാശിവ​വുമായി രാജ്​ഭവനിൽ കൂടിക്കാഴ്​ച നടത്തി. സർക്കാർ കൈക്കൊണ്ട രക്ഷാപ്രവർത്തനങ്ങളും ആശ്വാസനടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. ഗവർണറുടെ ക്ഷണപ്രകാരമായിരുന്നു കൂടിക്കാഴ്​ച.

മരിച്ചവരുടെ ബന്ധുക്കൾക്ക്​ ആശ്വാസം നൽകാനുള്ള സർക്കാർ തീരുമാനം, രക്ഷാപ്രവർത്തനം, കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളു​െട വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ശക്​തിപ്പെടുത്തൽ, ചുഴലിക്കാറ്റിനിടെ മറ്റ്​ സംസ്​ഥാനങ്ങളിൽ എത്തപ്പെട്ട കേരളീയരായ മത്സ്യത്തൊഴിലാളികളെ മടക്കിക്കൊണ്ടുവരൽ തുടങ്ങിയ കാര്യങ്ങൾ ചർച്ചയായി.

കഴിഞ്ഞ ദിവസം ദക്ഷിണ നാവിക​ കമാൻഡിലെ ഫ്ലാഗ്​ ഒാഫിസറും കമാൻഡിങ്​ ചീഫുമായ വൈസ്​ അഡ്​മിറൽ എ.ആർ. കാർവേ, എറണാകുളം കലക്​ടർ എന്നിവർ ഗവർണറെ കണ്ട്​ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിശദീകരിച്ചിരുന്നു. 

Tags:    
News Summary - Ockhi Cyclone: Kerala CM meet Kerala Governor -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.