തിരുവനന്തപുരം: കടലിൽനിന്ന് മടങ്ങിയെത്തുന്നവർക്ക് പറയാനുള്ളത് രക്തം തണുത്തുറഞ്ഞ അനുഭവങ്ങൾ. പലകകളിലും ട്യൂബുകളിലും മണിക്കൂറുകളോളം വെള്ളത്തിൽ തണുത്തുറഞ്ഞ് കിടിക്കേണ്ടിവന്ന നിസ്സഹായത ജനറൽ ആശുപത്രിയിൽ കഴിയുന്നവർ പറയുേമ്പാൾ അവരുടെ കണ്ണുകൾ നിറഞ്ഞു.
വള്ളം മറിഞ്ഞതിന് പിന്നാലെ മീറ്ററുകളോളം താഴ്ചയിലേക്കുപോയ ശേഷം ഉയർന്നുപൊന്തിയതും ജീവിതത്തിലേക്ക് നീന്തിയതുമായ നിമിഷങ്ങൾ. കുടിവെള്ളമോ ഭക്ഷണമോ ഇല്ല. വർഷങ്ങളായി കടൽപണിക്ക് പോകുന്നവരാണെങ്കിലും ഭീമൻ തിരകൾക്ക് മുന്നിൽ പകച്ചുനിൽക്കാനേ കഴിഞ്ഞുള്ളൂ. പലരും തിരയിൽ പല ഭാഗങ്ങളിലേക്ക് ചിതറിയെങ്കിലും വീണ്ടും തിരിച്ച് നീന്തിയടുത്തു.
സമീപത്തുകൂടി പോകുന്ന ബോട്ടുകാരെ ഉച്ചത്തിൽ വിളിച്ചെങ്കിലും ശ്രദ്ധയിൽ പെടുത്താനായില്ല. കനത്ത ഇരുട്ടിന് പിന്നാലെ മഴയും. പ്രതീക്ഷ കൈവിെട്ടന്ന് ഉറപ്പിച്ചതിന് പിന്നാലെയാണ് ജീവിതത്തിലേക്കുള്ള പിടിവള്ളിയായി രക്ഷാസേനയെത്തിയതെന്ന് ഇവർ പറയുന്നു.
കുടുംബങ്ങളെ വീണ്ടും കാണാനായതിെൻറ സന്തോഷമാണ് എല്ലാവർക്കും. പക്ഷേ ഇനി എന്ത് എന്ന ചോദ്യത്തിന് നിസ്സംഗതയാണ് ഇവരുടെയെല്ലാം മറുപടി. സമ്പാദ്യമായി ഉണ്ടായിരുന്ന ബോട്ടുകൾ എല്ലാവരും കടലിൽ ഉപേക്ഷിച്ചു.
നഷ്ടങ്ങൾക്കപ്പുറം ജീവൻ തിരിച്ചുകിട്ടിയതിെൻറ ആശ്വാസമാണ് കുടുംബങ്ങൾക്ക്. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.