നൂറ്റാണ്ട്​​ പഴക്കമുള്ള മൺപാത്രം കണ്ടെത്തി

നീലേശ്വരം: ഒഴിഞ്ഞവളപ്പിൽ നൂറ്റാണ്ട്​ പഴക്കമുള്ള മൺപാത്രം കണ്ടെത്തി. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ രാധാകൃഷ്ണ​​െൻറ പറമ്പിൽനിന്നാണ് മൺപാത്രം കണ്ടെത്തിയത്. വീട് നിർമാണത്തിനിടെയാണ് മണ്ണിനടിയിൽ മൺപാത്രം കണ്ടെത്തിയത്. നിർമാണ തൊഴിലാളികളായ രാജൻ, ഷാജഹാൻ എന്നിവർ ചേർന്ന് മൺപാത്രം പുറത്തെടുത്തു. രണ്ടര അടി ഉയരവും രണ്ടടി വ്യാസവുമുള്ള മൺപാത്രം മഹാശില കാലഘട്ടത്തിൽ സംസ്കാര ചടങ്ങുകളുടെ ഭാഗമായി നിർമിച്ചിരുന്ന നന്നങ്ങാടികളോട് സാമ്യമുള്ളതാണെന്ന് ചരിത്രഗവേഷകർ പറഞ്ഞു.

നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്രാധ്യാപകരായ നന്ദകുമാർ കോറോത്ത്, സി.പി. രാജീവൻ എന്നിവർ മൺപാത്രം പരിശോധിച്ചു. കടലോരത്തിന് സമീപം സാധാരണ നിലയിൽ നന്നങ്ങാടികൾ ഉണ്ടാകാറില്ല. ചെറിയൊരു ഭാഗം ലഭിച്ച സ്ഥലത്തുനിന്ന് മൺപാത്രം ലഭ്യമായില്ല എന്നത്​ സൂചിപ്പിക്കുന്നത് വർഷങ്ങൾക്ക് മുമ്പ് പൂഴിയെടുത്ത് രൂപാന്തരപ്പെട്ട കുഴിയിൽ ചെമ്മണ്ണ് കൊണ്ടിറക്കിയപ്പോൾ മൺപാത്രം ചെമ്മണ്ണി​​െൻറ കൂടെ വന്നതായിരിക്കാമെന്നാണ്. പാത്രത്തി​​െൻറ ഫോട്ടോകൾ പരിശോധിച്ച പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്, ഇവ നൂറ്റാണ്ടുകൾ പഴക്കം കാണിക്കുന്നതും തദ്ദേശീയമായി നിർമിച്ചതാണെന്നും അഭിപ്രായപ്പെട്ടു. പ്രദേശവാസികളായ അബ്​ദുല്ല ഇടക്കാവിൽ, ഒ.വി. മുഹമ്മദ്, കെ.പി. ഖാലിദ് എന്നിവർ മൺപാത്രത്തി​​െൻറ പൊട്ടിപ്പോകാത്ത ഭാഗം സംരക്ഷിച്ചു​​െവച്ചിട്ടുണ്ട്.

Tags:    
News Summary - Old Pottery found-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.