ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കു തന്നെ മാറ്റിയശേഷം ഹൈകമാൻഡിെൻറയും എ.കെ. ആൻറണിയുടെയും അനുഗ്രഹാശിസ്സുകേളാടെ കേരളത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ വിജയമായി. ഇടതുപാർട്ടികളും ബി.ജെ.പിയും ശക്തമായ മത്സരത്തിന് ഒരുങ്ങിയ കേരളത്തിൽ ക്രിസ്ത്യൻ സഭകളെ പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവ്.
നിയമസഭ തെരെഞ്ഞടുപ്പിനുശേഷം ഒരു പാർട്ടി സ്ഥാനവും േവണ്ട, സാധാരണ പ്രവർത്തകനായി തുടരാമെന്ന് പ്രഖ്യാപിച്ചശേഷം പാർട്ടിപദവികൾ ഏെറ്റടുക്കുന്നതിൽ താൻ വിമുഖനാണെന്ന സന്ദേശമാണ് ഉമ്മൻ ചാണ്ടി ആദ്യം നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിെയ തുടർന്നാണ് നിലപാട് മാറ്റമെന്ന് സ്ഥാപിക്കാനും ഉമ്മൻ ചാണ്ടിക്കു കഴിഞ്ഞു.
നിയമസഭ തെരെഞ്ഞടുപ്പിനെ നയിക്കാൻ പ്രാപ്തനായ നേതാവ് ഉമ്മൻ ചാണ്ടി മാത്രമാണെന്ന വിലയിരുത്തലിലേക്ക് ഹൈകമാൻഡ് നേരേത്തതന്നെ എത്തിയിരുന്നു. ഇക്കാര്യം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളിയെയും ബോധ്യപ്പെടുത്തുന്നതിനുവേണ്ടി അവെര വിളിച്ചുവരുത്തുകയാണ് ഹൈകമാൻഡ് ചെയ്തത്. ഹൈകമാൻഡിെൻറ പ്രതിനിധികളായി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിെൻറ ചുമതലയുള്ള താരീഖ് അൻവറും രമേശിനെയും മുല്ലപ്പള്ളിയെയും കാര്യങ്ങൾ ബോധ്യെപ്പടുത്താൻ നടത്തിയ ചർച്ച ഞായറാഴ്ച രാവേറെ നീണ്ടു.
ഉമ്മൻ ചാണ്ടിക്കു കീഴിൽ മേൽനോട്ട സമിതിയിൽ അംഗങ്ങളാകാൻ ഇരുവരും സമ്മതിച്ചതോടെ ഹൈകമാൻഡിെൻറ ഒൗദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കിയായി. ചൊവ്വാഴ്ച നടന്നേക്കുമെന്ന് പ്രതീക്ഷിക്കുന്ന പത്തംഗ മേൽനോട്ട സമിതിയുടെ പ്രഖ്യാപനത്തിനുശേഷം തെരഞ്ഞെടുപ്പിനുള്ള വിവിധ സമിതികളെ പിന്നീട് െഹെകമാൻഡ് നിശ്ചയിക്കും. അതോടൊപ്പം ഗ്രൂപ്പുകളിക്ക് അവസരം ഒരുക്കാതിരിക്കാൻ എല്ലാ നേതാക്കൾക്കും തുല്യപരിഗണന നൽകാനുള്ള തീരുമാനംകൂടി ഹൈകമാൻഡ് എടുത്തു. കൂട്ടായ നേതൃത്വമായിരിക്കും കോൺഗ്രസിനെ നിയമസഭ തെരഞ്ഞെടുപ്പിൽ നയിക്കുകയെന്ന കേരളത്തിെൻറ ചുമതലയുള്ള താരീഖ് അൻവറിെൻറ പ്രഖ്യാപനത്തെ അടിവരയിടുന്നതാണ് പുതിയ തീരുമാനം. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുരളീധരനെയും വി.എം. സുധീരനെയും മുല്ലപ്പള്ളിക്കും ചെന്നിത്തലക്കുമൊപ്പം സമിതിയിൽ കൊണ്ടുവന്ന് കൂട്ടായ നേതൃത്വമാണെന്ന സന്ദേശം നൽകാൻ കോൺഗ്രസിനു കഴിഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.