കോഴിക്കോട്: സൗന്ദര്യവത്കരണപദ്ധതി പാതിയിലേറെ പിന്നിട്ട മിഠായിത്തെരുവ് ഇന്ന് തുറക്കും. ഒാണവിപണിക്ക് നവീകരണപ്രവൃത്തികൾ തടസ്സമാകരുതെന്ന ധാരണയനുസരിച്ചാണ് പ്രവൃത്തി നിർത്തിെവച്ചത്. ഒാണത്തിരക്ക് കഴിഞ്ഞ് െസപ്റ്റംബർ 10ന് വീണ്ടും പണിതുടങ്ങാനാണ് തീരുമാനം.
പുതിയ ഒാടയും കേബിൾ ചാനലുകളും ഫുട്പാത്തും പണിത് റോഡിൽ ചെറിയ കരിങ്കല്ലുകളും ടൈലും പതിക്കുന്ന ജോലിയാണ് ഏറക്കുറെ പൂർത്തിയായത്. കരാറുകാരായ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഒാപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പ്രവൃത്തികളാണ് നിർത്തിെവച്ചത്. നിർമാണ സാമഗ്രികളും മറ്റും എടുത്ത് മാറ്റി കച്ചവടം സുഗമമാക്കാനാണ് തീരുമാനം.
െറയിൽവേ സ്റ്റേഷൻ ജങ്ഷൻ മുതൽ എസ്.കെ. പൊെറ്റക്കാട്ട് പ്രതിമ വരെ 50 മീറ്റർ ദൂരമാണ് നവീകരണം പൂർത്തിയായി വരുന്നത്. മൊത്തം എട്ട് ഘട്ടങ്ങളായാണ് പ്രവൃത്തി പൂർത്തീകരിക്കുന്നത്. 36.45 കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. വൈദ്യുതി വയറുകളെല്ലാം മാറ്റി റോഡിന് നടുവിൽ താൽക്കാലിക പോസ്റ്റുകൾ സ്ഥാപിച്ചിരിക്കയാണ്.
വൈദ്യുതി പാനലുകൾ സ്ഥാപിച്ചത് അവിചാരിതമായി മാറ്റേണ്ടിവന്നത് പണി നീളാൻ കാരണമായി. വൈദ്യുതീകരണ പ്രവൃത്തികൾക്ക് ഒരു മാസംകൂടി ആവശ്യമായി വരും. അഗ്നിസുരക്ഷകേബിളുകളും ജല അതോറിറ്റിയുടെ പൈപ്പുകളും സ്ഥാപിക്കുന്ന പണിയും പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.