തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ ഒരാൾകൂടി കീഴടങ്ങി. ബി.എ അറബിക് രണ്ടാംവർഷ വിദ്യാർഥിയും മ ൂന്നാനക്കുഴി സ്വദേശിയുമായ സഫ്‌വാൻ (20) ആണ് കേൻറാൺമെൻറ് പൊലീസിൽ കീഴടങ്ങിയത്. അഖിൽ ചന്ദ്രനെ കുത്തിവീഴ്ത്തിയ സംഭവത്തിൽ 14ാം പ്രതിയാണ് ഇയാൾ. കേസിൽ പ്രതിചേർക്കപ്പെട്ടതോടെ സഫ്‌വാനടക്കം ഒമ്പതുപേരെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി. 11 പ്രതികളെ പിടികൂടാനുണ്ട്.
അതേസമയം, കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിെൻറ വീട്ടിൽനിന്നും േകാളജ് യൂനിറ്റ്റൂമിൽനിന്നും കേരളസർവകലാശാലയുടെ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. ആറ്റുകാലിലെ ശിവരഞ്ജിത്തിെൻറ വീട്ടില്‍ നടന്ന പൊലീസ് പരിശോധനയില്‍ 16 കെട്ട് ഉത്തരക്കടലാസുകളാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.