മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

അടിമാലി: ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. മൂന്നാർ എം.ജി കോളനിയിൽ കുമാറിന്റെ ഭാര്യ മാല (38) ആണ് മരിച്ചത്. മകനെ സ്കൂളിൽ നിന്നും വിളിച്ച് വീട്ടിൽ എത്തിയപ്പോൾ 30 അടിയിലേറെ ഉയരത്തിൽ നിന്ന് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു . മകൻ ഓടി രക്ഷപെട്ടു.

തുടർന്ന് മൂന്നാർ ഫയർഫോഴ്സ്, പൊലീസ് എന്നിവർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ജീവനോടെ മാലയെ കണ്ടെത്തി ടാറ്റ ടീ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു . ഇവിടെ മൂന്ന് വീടുകൾ കൂടി അപകടാവസ്ഥയിൽ ആയതിനാൽ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

അതേസമയം, മൂന്നാറിൽ അതിശക്തമായ മഴ തുടരുകയാണ്. മാങ്കുളം പഞ്ചായത്തിലും മഴ ശക്തമാണ് . വിരിപാറയിൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായി . വൈൽഡ് എലിഫൻ്റ് റിസോർട്ടിനോട് ചേർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. റിസോർട്ടിനുംകേട് പറ്റി.   

Tags:    
News Summary - One Died in Munnar due to Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.