തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു മന്ത്രി സ്വർണക്കടത്ത് പ്രതി സ്വപ്നയുടെ ഫ്ലാറ്റ് സന്ദർശിച്ചതായും ഉപഹാരങ്ങളുമായി സ്വപ്ന മറ്റൊരു മന്ത്രിയുടെ വസതിയിൽ എത്തിയതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
സർക്കാറുമായി നല്ല ബന്ധമുള്ള ഉന്നതേനതാവ് സ്വപ്നയുമായി അടുപ്പം പുലർത്തിയിരുന്നതായും ഭരണപക്ഷവുമായി അടുത്ത ഒരു കുടുംബാംഗം സ്വർണക്കടത്തുകാർക്കൊപ്പം പ്രവർത്തിച്ചതായും സൂചന ലഭിച്ച പ്രകാരം അന്വേഷണം പുരോഗമിക്കുകയാണ്. മിക്ക മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കോൺസുലേറ്റുമായി ബന്ധെപ്പട്ടിരുന്നു. രണ്ട് മന്ത്രിമാർക്ക് നിരന്തരബന്ധം ഉണ്ടായിരുന്നത്രെ.
സ്വകാര്യ ആവശ്യങ്ങൾക്കായിരുന്നു ഇത്. സ്വപ്നയുടെ വീട്ടിലേക്ക് ഒരു മന്ത്രി എത്തിയതായും മറ്റൊരു മന്ത്രിയുടെ വീട്ടിലേക്ക് സ്വപ്ന ഒന്നിലധികം തവണ ഉപഹാരങ്ങളുമായി പോയതായും സ്ഥിരീകരിച്ചു. ഒരു മന്ത്രി സ്വപ്നക്ക് മൊബൈൽ സന്ദേശങ്ങൾ അയച്ചിരുന്നതായും കണ്ടെത്തി.
ഭരണപക്ഷത്തെ ഉന്നതൻ സ്വപ്നയുടെ സഹോദരെൻറ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിലും പെങ്കടുത്തിട്ടുണ്ട്. ഭരണപക്ഷവുമായി വളരെ അടുത്ത ബന്ധമുള്ള കുടുംബത്തിലെ അംഗം സ്വർണം വിൽക്കാൻ പോയ സ്വർണക്കടത്ത് സംഘത്തിനൊപ്പം വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നതായും വിവരമുണ്ട്.
മന്ത്രിമാര്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശമന്ത്രാലയത്തിെൻറ അനുമതി തേടണം. സംസ്ഥാന പൊതുഭരണവകുപ്പ് പ്രോട്ടോകോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്.
കോണ്‍സുലേറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോേട്ടാകോള്‍ വിഭാഗത്തെ സമീപിക്കണം. ഇവിടെ ഇതൊന്നുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.