നേമം: ജില്ലയിലെ പ്രധാന ടൂറിസം സ്പോട്ടുകളില്‍ ഒന്നായ വെള്ളായണിയില്‍ മാലിന്യ പ്രശ്നത്തിന് അറുതിയില്ല. വെള്ളായണി കായലിന് സമീപം പണിപൂര്‍ത്തിയാക്കിയ കൊറ്റില്ലത്തിനടുത്താണ് മാലിന്യം കുന്നുകൂടുന്നത്. മാലിന്യം ശേഖരിക്കാൻ ഇവിടെ ബിന്‍ സ്ഥാപിച്ചെങ്കിലും അത് നിറഞ്ഞ് കവിഞ്ഞ നിലയിലാണ്. പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, ചാക്കുകള്‍, ഒഴിഞ്ഞ ടിന്നുകള്‍, പേപ്പറുകള്‍, ക്യാരിബാഗുകള്‍, ആഹാരാവശിഷ്ടങ്ങള്‍ തുടങ്ങിയ മാലിന്യങ്ങളാണ് കൊറ്റില്ലത്തിനുള്ളിലും പരിസരത്തും ദുര്‍ഗന്ധം പരത്തുന്നത്.
ജൈവവൈവിധ്യ ബോര്‍ഡും കല്ലിയൂര്‍ പഞ്ചായത്തും ചേര്‍ന്ന് ജൈവസംരക്ഷണം ലക്ഷ്യമിട്ടാണ് കൊറ്റില്ലം ഒരുക്കിയത്. മൂന്നുവര്‍ഷംമുമ്പ് കൊറ്റില്ലം സാമൂഹികവിരുദ്ധര്‍ കത്തിച്ചിരുന്നു. അടുത്തകാലത്താണ് വീണ്ടും ഫണ്ട് വിനിയോഗിച്ച് പുനഃസ്ഥാപിച്ചത്. മുള, ഈറ എന്നിവ ഉപയോഗിച്ചുള്ള കൂരയും പുല്ലുപയോഗിച്ച് മേല്‍ക്കൂരയും നിർമിച്ചശേഷം ഇരിപ്പിടങ്ങളും തയാറാക്കി. ജൈവവൈവിധ്യത്തെ അടുത്തറിയുന്നതിനൊപ്പം വെള്ളായണിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാനും ലക്ഷ്യമിട്ടായിരുന്നു കൊറ്റില്ല നിർമാണം.
വൈകുന്നേരങ്ങളില്‍ നൂറുകണക്കിന് ആള്‍ക്കാരാണ് വെള്ളായണിക്കായലിന്റെ സൗന്ദര്യം നുകരാനെത്തുന്നത്. അവര്‍ക്ക് പ്രയോജനപ്പെടുത്താനാകാത്ത വിധം ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് കൊറ്റില്ലം. കല്ലിയൂര്‍ പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ ഊര്‍ജിത ഇടപെടല്‍ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.