''യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വാളയാർ കേസിൽ ശക്തമായ നടപടി''

കോട്ടയം: യുഡിഎഫ് അധികാരത്തിൽ വന്നാൽ വാളയാർ കേസിൽ ഉറപ്പായും ശക്തമായ നടപടിയുണ്ടാകുമെന്ന്​ മുൻ മുഖ്യമ​ന്ത്രി ഉമ്മൻ ചാണ്ടി. വാളയാറിൽ ക്രൂരപീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ നീതി നടപ്പിലാക്കേണ്ടവർ കുറ്റക്കാരാണെന്നും ഉമ്മൻചാണ്ടി ഫേസ്​ബുകിലൂടെ പ്രതികരിച്ചു.

അന്വേഷണത്തിൽ ഗുരുതരവീഴ്​ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും എടുക്കാതെ സ്ഥാനക്കയറ്റം നൽകി അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഒന്നുമറിയാത്ത രണ്ടു കുട്ടികൾ കെട്ടുറപ്പില്ലാത്ത വീട്ടിൽ താമസിക്കേണ്ട ഗതികേട് ഉണ്ടാവുകയും അതിക്രൂരമായ കൊല്ലപ്പെടുകയും ചെയ്​ത സാഹചര്യം അതീവ ഗുരുതരമാണ്. അതിനേക്കാൾ ഞെട്ടിക്കുന്നതാണ് പ്രതികളെ രക്ഷിക്കാൻ നടക്കുന്ന സംഭവങ്ങളെന്നും​ ഉമ്മൻ ചാണ്ടി ​കൂട്ടിച്ചേർത്തു. 

Tags:    
News Summary - oommen chandy about valayar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.