അമ്പതാണ്ട്​ പിന്നിട്ട തലസ്ഥാന വാസം അവസാനിപ്പിച്ച്‌ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലേക്ക് മടങ്ങുന്നു

കോട്ടയം: അമ്പതാണ്ട്​ പിന്നിട്ട തലസ്ഥാന വാസം അവസാനിപ്പിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളിയില്‍ പുതിയ വീടിൻെറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനം. പുതുപ്പള്ളി ബസ് സ്​റ്റാൻറിന്​ സമീപത്താണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ വീടൊരുങ്ങുന്നത്.

50 വര്‍ഷമായി പുതുപ്പള്ളി എംഎല്‍എയാണെങ്കിലും ഇദ്ദേഹത്തിന് പുതുപ്പള്ളിയില്‍ വീടോ ഓഫിസോ ഇല്ല. പുതുപ്പള്ളിയിലെത്തു​േമ്പാൾ തറവാട്ടിലായിരുന്നു താമസം.സാധാരണ ഞായറഴ്ചകളിൽ മാത്രമായിരുന്നു ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെത്തിയിരുന്നത്.

പുതിയ ഉത്തരവാദിത്വങ്ങളില്ലാത്ത ഉമ്മന്‍ ചാണ്ടി അനാവശ്യ യാത്രകള്‍ ഒഴിവാക്കാനാണ് പുതുപ്പള്ളിയിലേക്ക് മാറുന്നതെന്നാണ് വിവരം.

Tags:    
News Summary - Oommen Chandy moves to Puthuppally from trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.