തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിെൻറ അരനൂറ്റാണ്ട് രേഖപ്പെടുത്തുന്ന കോഫീ ടേബിൾ ബുക്ക് 'ഇതിഹാസം' പ്രകാശനം ചെയ്തു. സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന് ആദ്യപ്രതി നൽകി വയലാർ രവി പുസ്തകം പ്രകാശനം ചെയ്തു.
അരനൂറ്റാണ്ട് കാലത്തെ സ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും നേർരേഖയാണ് ഉമ്മൻ ചാണ്ടിയെന്ന് വയലാർ രവി പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി ഡോ. തോമസ് െഎസക്, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, വി.എം. സുധീരൻ, ഒ. രാജഗോപാൽ, പി.ജെ. ജോസഫ്, കെ. മുരളീധരൻ, എം.എം. ഹസൻ, സി.പി. ജോൺ, ഷിബു ബേബിജോൺ, അനൂപ് ജേക്കബ് എന്നിവർ സംസാരിച്ചു.
പൊതുപ്രവർത്തനരംഗത്ത് എന്തെങ്കിലും ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ സഹപ്രവർത്തകരുടെ പിന്തുണ കൊണ്ടാണെന്ന് മറുപടി പ്രസംഗത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞു. ജയ്സൺ ജോസഫ് സ്വാഗതവും പാലോട് രവി നന്ദിയും പറഞ്ഞു. വീക്ഷണം പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.