തുവ്വൂർ: കഴിഞ്ഞ തെരഞ്ഞെടുപ്പ് ഗോദയിലെ മുഖ്യ എതിരാളികൾ ഇത്തവണ സഹചാരികൾ. 2016 തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി എ.പി. അനിൽകുമാറും ഇടത് സ്ഥാനാർഥി നിഷാന്ത് എന്ന കണ്ണനുമാണ് ഇപ്രാവശ്യം ഒന്നിച്ചു വോട്ടുതേടിയിറങ്ങുന്നത്. 2016ൽ വണ്ടൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ അനിൽകുമാറിനെതിരെ സി.പി.എം മത്സരിപ്പിച്ചത് തുവ്വൂർ ലോക്കൽ സെക്രട്ടറി കൂടിയായിരുന്ന നിഷാന്തിനെയായിരുന്നു. മണ്ഡലത്തിലെ വോട്ടർ എന്ന നിലയിൽ കടുത്ത മത്സരം നടന്നതോടെ അനിൽകുമാറിന് ഭൂരിപക്ഷത്തിൽ 5000ത്തിലേറെ വോട്ടുകൾ കുറഞ്ഞു. പിന്നീട് സി.പി.എമ്മുമായി ഇടഞ്ഞ നിഷാന്ത് കഴിഞ്ഞ വർഷം പാർട്ടി അംഗത്വം രാജിവെച്ച് മുസ്ലിം ലീഗിൽ ചേരുകയായിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥിയായി അക്കരപ്പുറം വാർഡിൽനിന്ന് വിജയിക്കുകയും ചെയ്തു. ചൊവ്വാഴ്ച വോട്ടുതേടി തുവ്വൂരിലിറങ്ങിയ അനിൽകുമാറിനോടൊപ്പം വഴികാട്ടിയായി നിഷാന്തിനെ കണ്ടത് വോട്ടർമാർക്ക് തന്നെ കൗതുകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.