തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ വെള്ളിയാഴ്ച തുടക്കമാകും. ഈ വര്‍ഷത്തെ ആദ്യ സമ്മേളനമാണിത്.
ലോകായുക്ത ഭേദഗതി ഉയര്‍ത്തിയ വിവാദങ്ങള്‍ മുതല്‍ കെ.എസ്.ഇ.ബിയിലെ അഴിമതി ആരോപണങ്ങള്‍ വരെ പ്രതിപക്ഷത്തിന് ആയുധമാണ്. ഐ.എ.എസ് ഉദ്യോഗസ്ഥന് എം. ശിവശങ്കറിന്റെ ആത്മകഥയുണ്ടാക്കിയ കോലാഹലങ്ങളും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും ഗവർണർ-സർക്കാർ പോരും പ്രതിപക്ഷം ഉന്നയിക്കും.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് പോലും ആലോചിക്കാതെ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഏകപക്ഷീയമായി പ്രഖ്യാപിച്ച സമരം കോണ്‍ഗ്രസിൽ ഉയര്‍ത്തിയ അസ്വാരസ്യങ്ങളാണ് ഭരണപക്ഷത്തിന് കിട്ടിയ മറു ആയുധം.
അന്തരിച്ച പി.ടി. തോമസിന് ചരമോപചാരമര്‍പ്പിച്ച് 21ന് സഭ പിരിയും. 22, 23, 24 തീയതികളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാണ്. 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കില്ല. 11ന് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.