ദുരിതാശ്വാസ നിധിയിലേക്ക്​ പ്രതിപക്ഷനേതാവി​െൻറ ഒരു​ മാസത്തെ ശമ്പളം

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വലയുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുശട ദുരിതാശ്വാസ നിധിയിലേക്ക്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ത​​​​െൻറ ഒരു മാസത്തെ ശമ്പളം നൽകി.

താൻ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്​ നൽകുന്നുവെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകരുതെന്ന തരത്തിലുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തള്ളിക്കളയണമെന്നും അദ്ദേഹം ത​​​​െൻറ ഫേസ്​ബുക്ക്​ പേജിൽ കുറിച്ചു. 

മഹാദുരന്തത്തിൽ നിന്നും കരകയറാൻ ഓരോരുത്തരുടെയും ഒരു കൈ സഹായം കേരളത്തിന് ആവശ്യമുണ്ടെന്നും പ്രതിപക്ഷ നേതാവ്​ വ്യക്തമാക്കി.

Tags:    
News Summary - Opposition leader Ramesh chennithala gave his one month salery to CM's Relief fund-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.