തിരുവനന്തപുരം: നിയമസഭയുടെ രണ്ടാം ദിനവും സ്പീക്കറുടെ നടപടിയിൽ പ്രതിപക്ഷ പ്രതിഷേധം. സഭയിൽ രമേശ് ചെന്നിത്തല ചോദ്യം ചോദിക്കുന്നതിനിെട സ്പീക്കർ ഇടപെട്ടതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. ചോദ്യം ചോദിക്കുക എന്നത് സഭാംഗങ്ങളുടെ അവകാശമാണെന്നും അതിൽ സ്പീക്കർ അസ്വസ്ഥനാകുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.
പെട്രോൾ, ഡീസൽ വിലവർധന സംബന്ധിച്ച് ധനമന്ത്രിയോടുള്ള ചോദ്യത്തിനിടയിലാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഇടപെട്ടത്. നേരത്തെ, യു.ഡി.എഫ് അംഗം എൻ.എ െനല്ലിക്കുന്ന് സംസാരിച്ചപ്പോഴും സ്പീക്കർ ഇടപെട്ടിരുന്നു. സ്പീക്കറുടെ ൈകകടത്തലിൽ പ്രതിഷേധിച്ച് ചോദ്യം പൂർത്തിയാക്കാതെ പ്രതിപക്ഷ നേതാവ് സീറ്റിലിരുന്നു.
എന്നാൽ, ചോദ്യം നീണ്ടുപോയതിനാലാണ് ഇടപെട്ടതെന്നും പ്രതിപക്ഷ നേതാവിന് ചോദ്യം തുടരാമെന്നും സ്പീക്കർ അറിയിച്ചതിനെ തുടർന്ന് ചെന്നിത്തല വീണ്ടും എഴുന്നേറ്റു. ഇന്ധന വില കുറക്കാനായി നികുതി ഇനിയും കുറക്കുമോ എന്ന ചോദ്യത്തിന് വില വർധനവുമായ ബന്ധപ്പെട്ട് സർക്കാറിന് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് തോമസ് െഎസക് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.