തിരുവനന്തപുരം: വിദേശ നിര്‍മ്മിത വിദേശ മദ്യം ബിവറേജ് ഒൗട്ട്ലറ്റ് വഴി വില്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതിയ ില്‍ വന്‍ അഴിമതിയെന്ന് മുൻ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബ്രൂവറി-ഡിസ്റ്റലറി അഴിമതിക്ക് ശേഷം നടന്ന ഏറ്റ വും വലിയ കുംഭകോണമാണ് വിദേശ നിര്‍മ്മിത വിദേശ മദ്യം ബിയര്‍ പാര്‍ലറുകള്‍ വഴിയും ബിവറേജസ് ഔട്ട്ലറ്റുകള് വഴിയു ം കൊടുക്കാനുള്ള തീരുമാനം. 17 കമ്പനികൾക്കാണ് വിദേശ മദ്യം വിൽക്കാനുള്ള അനുമതി നൽകിയത്. എന്നാൽ വിവരാവകാശ നിയമപ് രകാരം ചോദിച്ചപ്പോൾ 15 മദ്യ കമ്പനികളുടെ ലിസ്റ്റാണ് നൽകിയത്. അതിൽ ഹരിയാനയിലെ ബക്കാർഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കുത്തക കമ്പനിയുമുണ്ട്. 4000 േകാടി വാർഷിക വരുമാനമുള്ള ഇൗ മദ്യ മാഫിയക്കാണ് കേരളത്തിൽ മദ്യമൊഴുക്കാനുള്ള അനുമതി നൽകിയിരിക്കുന്നതെന്നും തിരുവഞ്ചൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഫിനാൻസ് ബില്ലിൽ വിദേശനിർമിത വിദേശമദ്യം വിൽക്കാനുള്ള തീരുമാനത്തെ സമിതിയിലുണ്ടായിരുന്ന താൻ ഉൾപ്പെെട മുന്നുപേർ എതിർത്തിരുന്നു. ഫിനാൻസ് ബില്ലിെൻറ അടിസ്ഥാനത്തിൽ 90 ദിവസത്തിനുള്ളിൽ അവർക്ക് അനുമതി നൽകി. ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെയുള്ള തീരുമാനം ധൃതിപിടിച്ചുള്ളതായിരുന്നു.
കേരളത്തിൽ മദ്യമൊഴുക്കുന്നതിന് വിദേശത്തുനിന്നുള്ള മദ്യ മാഫിയയെ കൊണ്ടുവന്നത് അഴിമതിയാണ്. ബിയർ പാർലറുകളിൽ പോലും വിദേശമദ്യം നൽകാനുള്ള അനുമതി നൽകിയതും ഇതിെൻറ ഭാഗമാണ്. കേരളത്തെ മദ്യത്തില്‍ മുക്കാനാണ് ശ്രമം. എത്രകോടിയുടെ അഴിമതിയാണ് നടത്തിയതെന്ന് വ്യക്തമാക്കണം. ഇതില്‍ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
ബ്യൂവറി- ഡിസ്ലറി യൂനിറ്റുകൾക്ക് അനുമതി നൽകുന്നതിനെതിരെ അടിസ്ഥാനരഹിതമായ വാദങ്ങൾ ഉയർന്നതിനാൽ േയാജ്യമല്ലാത്ത സാഹചര്യത്തിൽ തീരുമാനം റദ്ദാക്കുന്നുവെന്നാണ് എക്സ്സൈസ് മന്ത്രി പുറത്തിറക്കിയിട്ടുള്ള ഉത്തരവിൽ പറയുന്നത്. അനുയോജ്യമായ സാഹചര്യമുണ്ടായാൽ മദ്യ നിർമാണ യൂനിറ്റുകൾക്കും അനുമതി നൽകുമെന്നാണ് ഇൗ പ്രസ്താവനയിൽ വ്യക്തമാക്കുന്നതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.