സജി ചെറിയാന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‍കരിക്കുമെന്ന് പ്രതിപക്ഷം

കൊച്ചി: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന് മന്ത്രി സ്ഥാനം തിരികെ നൽകുന്നത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതിനെ എതിര്‍ക്കുന്നതിനൊപ്പം നിയമപരമായി വഴികളും യു.ഡി.എഫ് തേടും. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷത്തു നിന്ന് ആരും പ​ങ്കെടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വിവാദ പ്രസംഗത്തിന് ശേഷവും പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. എന്നിട്ടും മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.

എല്ലാ കാര്യങ്ങളിലും ഗവര്‍ണറും സര്‍ക്കാരും വിയോജിപ്പുകള്‍ പറയുകയും ഒടുവില്‍ ഒന്നിച്ച് ചേരുകയും ചെയ്യുന്ന കാഴ്ചയാണ് കേരളം കണ്ടിട്ടുള്ളത്. ഇവര്‍ രണ്ടു പേരെയും യോജിപ്പിക്കാൻ ഇടനിലക്കാരുണ്ട്. ഇതില്‍ ബി.ജെ.പി നേതാക്കളുടെയും പങ്കാളിത്തമുണ്ടെന്നും വി.ഡി. സതീശൻ ആരോപിച്ചു.

ഭരണഘടനയെ അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ലെന്നാണ് സജി ചെറിയാൻ ഇപ്പോൾ പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് മന്ത്രി സ്ഥാനം രാജിവച്ചതെന്നും വി.ഡി. സതീശൻ ചോദിച്ചു.

Tags:    
News Summary - Opposition will boycott Saji Cherian's swearing-in ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.