കൊച്ചി: വാങ്ങി ആറ് മാസത്തിനകം തകരാറിലായ ആപ്പിളിെൻറ ഐ ഫോണിന് പകരം പുതിയ ഫോൺ നൽകണമെന്നും അല്ലാത്തപക്ഷം വിലയായ 70,000 രൂപയും കോടതിച്ചെലവും ഉപഭോക്താവിന് നൽകണമെന്നും ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ. എറണാകുളം തെങ്ങോട് സ്വദേശി പി.ബി. ദിനേശ് കുമാർ സമർപ്പിച്ച പരാതിയിലാണ് പ്രസിഡൻറ് ഡി.ബി. ബിനു, മെംബർമാരായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ ചേർന്ന കമീഷൻ ഉത്തരവ്.
പുതിയ ഫോൺ വാങ്ങി വൈകാതെ ഡിസ്പ്ലേ തകരാറിലാവുകയും ഫോൺ പലപ്പോഴും പ്രവർത്തനരഹിതമാകുകയും ചെയ്തു. വാറൻറി കാലയളവിനുള്ളിൽതന്നെ ഈ തകരാറ് കണ്ടതിനാൽ പുതിയ ഫോൺ നൽകണമെന്നതായിരുന്നു പരാതിക്കാരെൻറ ആവശ്യം.
ഉപഭോക്താവ് അശ്രദ്ധയോടെ ഫോൺ ഉപയോഗിച്ചതാണ് തകരാറിന് കാരണമെന്ന് എതിർകക്ഷികളുടെ വാദം. ഈ വാദം തള്ളിയ കമീഷൻ കോടതിച്ചെലവ് 5000 രൂപ ഉൾപ്പെടെ 30 ദിവസത്തിനകം എതിർകക്ഷികൾ ഉപഭോക്താവിന് നൽകണമെന്ന് നിർേദശിച്ചു.
ആറ് മാസത്തിനകം തകരാറിലായിട്ടും അത് മാറ്റിനൽകാത്ത ആപ്പിൾ ഇന്ത്യയുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന വിലയിരുത്തലോടെയാണ് കമീഷൻ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.