നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാർട്ടിക്കില്ല- പി.ജയരാജൻ

കോഴിക്കോട്: നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ. പ്രവർത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിന് മാത്രമേ പാർട്ടിക്ക് പ്രതികരിക്കേണ്ട ഉത്തരവാദിത്തമുള്ളൂ. കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പി.ജയരാജൻ പറഞ്ഞു.

ഇനി ആരുടെയെങ്കിലും മക്കൾ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ അവരെ ഒരുതരത്തിലും പാർട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സെക്രട്ടറിയുടെ മകൻ തന്നെ ഉൾപ്പെട്ട വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പി.ജയരാജന്‍റെ മറുപടി. മകൻ എന്തെങ്കിലും ഇടപാടുകളിൽ പെട്ടിട്ടുണ്ടെങ്കിൽ അവൻ തന്നെ നേരിട്ടുകൊള്ളുമെന്ന് കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പി.ജയരാജൻ പറഞ്ഞു.

പാർട്ടിയിലോ, സർക്കാരിലോ നേതാക്കളുടെ മക്കൾ അനധികൃതമായി ഇടപെടുന്നുവെന്ന വാദത്തേയും അദ്ദേഹം നിഷേധിച്ചു. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ നേതൃത്വത്തിനെതിരേ നുണക്കഥകൾ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമാണിതെന്നും ജയരാജൻ പറഞ്ഞു. 

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.