ഗവർണർക്ക്​ മനോനില തെറ്റി -പി. ജയരാജൻ

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ. ജനാധിപത്യ സർക്കാറിനെതിരെ ചാട്ടവാറെടുക്കുകയല്ല ഗവർണർ ചെയ്യേണ്ടതെന്ന്​ പി. ജയരാജൻ കണ്ണൂരിൽ പറഞ്ഞു. മനോനില തെറ്റിയ മട്ടിലാണ്​​ ഗവർണർ ഓരോന്ന്​ വിളിച്ച്​ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ പദവിയുടെ അന്തസ്സ്​ കളഞ്ഞ്​ കുളിച്ചാണ്​ ആർ.എസ്​.എസ്​ മേധാവിയെ കണ്ടത്​​. ആർ.എസ്​.എസുമായുള്ള പരസ്യബന്ധംകൊണ്ടാണ്​ ഓരോന്നും വിളിച്ചുപറയുന്നതെന്നും ജയരാജൻ പറഞ്ഞു.

അതേസമയം, ഗവർണർ ആർ.എസ്​.എസിന്‍റെ സ്വയം സേവകനായി പ്രവർത്തിക്കുകയാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. കണ്ണൂരിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ബില്ല്​ ഒപ്പിട്ടിട്ടില്ലെങ്കിൽ ഭരണഘടന പ്രതിസന്ധി ഉണ്ടാകില്ല. ബില്ല്​ ഒപ്പിട്ടിട്ടില്ലെങ്കിൽ ഭരണഘടനപരമായും നിയമപരമായും സർക്കാർ നീങ്ങും. ഗവർണർ ഭരണഘടന പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്​​.

മാർക്സിസ്റ്റ്​ പ്രത്യയശാസ്ത്രത്തെ പറ്റി ഗവർണർക്ക്​ ഒരു ധാരണയും ഇല്ല. ഗവർണർക്കെതിരെ രാഷ്​ട്രപതിയെ സമീപിക്കാൻ ആരുടെയും ചീട്ട്​ വേണ്ടെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

Tags:    
News Summary - p jayarajan against Arif Mohammad Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.