തിരുവനന്തപുരം: ഭരണഘടനയുടെ അന്തഃസത്തക്കുള്ളിൽ നിന്നുകൊണ്ട് സംസാരിക്കുന്നതാണ് നല്ലതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഗവർണർ രാഷ്ട്രീയക്കാരെ പോലെ സംസാരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹത്തിെൻറ പ്രതികരണം.
ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്യം എല്ലാ സംവിധാനങ്ങൾക്കുമുണ്ട്. എന്നാൽ സാധാരണ കാണാത്ത കാര്യങ്ങളാണ് രാജ്യത്ത് കാണുന്നത്. സൈനിക മേധാവി വരെ രാഷ്ട്രീയം പറയുന്ന സാഹചര്യമുണ്ടായി. മുമ്പ് ഏതെങ്കിലും സൈനിക മേധാവി ഇത്തരത്തിൽ ചെയ്തിട്ടുണ്ടോ.
അത്തരത്തിൽ ആരെങ്കിലും സംസാരിച്ചാൽ അത്തരമൊരു തോട് പൊളിച്ചുപുറത്തുവരേണ്ടതായി വരുമെന്നും തിരിച്ചും പ്രതികരണങ്ങളുണ്ടാകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.