തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ സി.എ.എ പരാമർശങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വിയോജിപ്പ ് സഭാരേഖകളിൽ ഉണ്ടാവില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. പ്രസംഗത്തിെൻറ 18ാം ഖണ്ഡികയിലാണ് സി.എ.എക്കെതി രായ പരാമർശങ്ങൾ ഉൾപ്പെട്ടിരുന്നത്. തനിക്ക് ഇതിൽ വിയോജിപ്പുണ്ടെന്നും എന്നാൽ മുഖ്യമന്ത്രി പറഞ്ഞത് കൊണ്ട് ഖണ്ഡിക വായിക്കുന്നുമെന്നുമാണ് ഗവർണർ പറഞ്ഞത്. ഗവർണറുടെ ഈ വിയോജിപ്പ് സഭാരേഖകളിൽ ഉണ്ടാവില്ലെന്നാണ് സ്പീക്കർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭ അംഗീകരിച്ചതാണ്. ഗവർണർ അത് വായിക്കുകയും ചെയ്തു. ഗവർണർക്കെതിരായ പ്രതിപക്ഷത്തിെൻറ പ്രമേയം നിയമപ്രകാരമുള്ളതാണ്. കാര്യോപദേശക സമിതിക്ക് ശേഷം പ്രമേയത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ബലപ്രയോഗം നടത്താൻ വാച്ച് ആൻഡ് വാർഡിനോട് ആവശ്യപ്പെട്ടിട്ടില്ല. വഴിയൊരുക്കാൻ മാത്രമാണ് ആവശ്യപ്പെട്ടത്. വാച്ച് ആൻഡ് വാർഡ് കൈയേറ്റം ചെയ്തുവെന്ന പ്രതിപക്ഷത്തിെൻറ പരാതി പരിശോധിക്കും. പ്രതിപക്ഷം ഗവർണറെ തടഞ്ഞ നടപടി ശരിയായില്ലെന്നും സ്പീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.