കുഴൽമന്ദം (പാലക്കാട്): നെല്ല് സംഭരണ വിഷയത്തിൽ മില്ലുടമകളും സപ്ലൈകോയും തമ്മിൽ അനുരഞ്ജനത്തിന് സാധ്യത തെളിയുന്നു. ഇടഞ്ഞുനിൽക്കുന്ന മില്ലുടമകൾ, സർക്കാർ നിലപാട് കടുപ്പിച്ചതോടെ അനുനയ നീക്കവുമായി രംഗത്തെത്തി. ശനിയാഴ്ച വൈകീട്ട് മില്ലുടമകളുടെ അസോസിയേഷെൻറ ജനറൽ ബോഡി എറണാകുളത്ത് ചേർന്നിരുന്നു. തുടർന്ന്, ഞായറാഴ്ച രാവിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി തിലോത്തമനുമായി അദ്ദേഹത്തിെൻറ വസതിയിൽ അസോസിയേഷൻ ഭാരവാഹികൾ കൂടിക്കാഴ്ചയും നടത്തി. ഇതിെൻറ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് എം.ഡിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.