കോട്ടയം: ഇടഞ്ഞുനിന്ന ജോസഫ് വിഭാഗത്തെ അനുനയിപ്പിച്ച് യു.ഡി.എഫ്. ഓണത്തിനുശേഷം പാ ലായിൽ പി.ജെ. ജോസഫ് പ്രചാരണത്തിനെത്തും. ജോസഫ് വിഭാഗം നേതാക്കളുമായി യു.ഡി.എഫ് ഉപ സമിതി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമവായ ചർച്ചക്കൊടുവിൽ സമാന്തര പ്രചാരണമ െന്ന നിലപാടിൽനിന്ന് പിന്മാറുന്നതായി ജോസഫ് വിഭാഗവും പ്രഖ്യാപിച്ചു. കോട്ടയത്ത് നടന്ന ചർച്ചയിൽ ഇനി അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ജോസഫിന് യു.ഡി.എഫ് ഉറപ്പ് നൽകി. പാലായിലെ യു.ഡി.എഫ് കൺവെൻഷനിൽ ജോസഫിനെ കൂക്കിവിളിച്ച നടപടിയിൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറഞ്ഞ കാര്യം കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
ജോസ് കെ.മാണിയുമായി ചർച്ച നടത്തി ഇത്തരം സംഭവങ്ങൾ ആവർത്തിക്കിെല്ലന്ന് ഉറപ്പാക്കുമെന്നും നേതാക്കൾ അറിയിച്ചു. രാഷ്ട്രീയ ഏതിരാളികൾക്ക് സ്വയം ആയുധം നൽകരുതെന്നും ഇവർ ആവശ്യപ്പെട്ടു.
പിന്നീട് മാധ്യമങ്ങളെ കണ്ട യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി അറിയിച്ചു. പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണം സുഗമമായി മുന്നോട്ടുപോകും. യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണത്തിന് പി.ജെ. ജോസഫ് എത്തും.
ഇനി പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. യു.ഡി.എഫില്‍ ഒരു നേതാവിനുനേരെയും അസ്വസ്ഥതയുണ്ടാവുന്ന നടപടി ഉണ്ടാവില്ല. ഇതിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ബെന്നി ബഹനാൻ പറഞ്ഞു.
യു.ഡി.എഫിെൻറ വിജയമാണ് ജോസഫിെൻറ ലക്ഷ്യമെന്ന് മോന്‍സ് ജോസഫ് എം.എൽ.എയും പറഞ്ഞു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് എന്നിവരും ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോൻസ് ജോസഫ്, ടി.യു. കുരുവിള, ജോയ് എബ്രഹാം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
നേരത്തേ തിങ്കളാഴ്ച ചർച്ച നടത്താനായിരുന്നു തീരുമാനമെങ്കിലും ബെന്നി ബഹനാന് എത്താൻ കഴിയാത്തതിനാൽ ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞദിവസം കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവർ ഫോണിൽ ബന്ധപ്പെട്ട് കടുത്ത നിലപാട് ഉപേക്ഷിക്കണമെന്ന് ജോസഫിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.